ന്യൂദല്‍ഹി: നോട്ടുകളില്‍ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിക്ക് ശേഷം രണ്ടു പേരുടെ കൂടി ചിത്രം അലേഖനം ചെയ്യാന്‍ തയാറെടുത്ത് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും. ദേശീയ ഗാനത്തിന്റെ സൃഷ്ടാവായ രവീന്ദ്രനാഥ ടാഗോറിന്റെയും ഇന്ത്യയുടെ മിസൈല്‍മാനും മുന്‍ രാഷ്ട്രപതിയുമായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള നോട്ടുകള്‍ പുറത്തിറക്കാനാണ് തയാറെടുപ്പുകള്‍ നടത്തുന്നത്.
ഗാന്ധിക്ക് ശേഷം നോട്ടുകളില്‍ ഇടം പിടിക്കുന്ന ആദ്യ വ്യക്തികളായിരിക്കും ഇരുവരും. ഒരു നോട്ടില്‍ ഒരാളുടെ ചിത്രങ്ങളെ കാണുകയുള്ളൂ. നോട്ടുകളുടെ മൂല്യങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ധനമന്ത്രാലയവും റിസര്‍വ് ബാങ്കും (ആര്‍ബിഐ) ഉടന്‍ തന്നെ ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും.
രവീന്ദ്രനാഥ ടാഗോറിന്റെയും എപിജെ അബ്ദുള്‍ കലാമിന്റെയും ഒന്നിലധികം ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള സാമ്പിള്‍ ഇതിനായി തയ്യാറാക്കും. അന്തിമ തീരുമാനം ഉന്നത തലത്തില്‍ സ്വീകരിക്കും. മൂന്ന് വാട്ടര്‍മാര്‍ക്ക് സാമ്പിളുകളുടെ രൂപകല്‍പ്പനയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: