ജോണ്‍ പെരുവന്താനം
പരിസ്ഥിതിയെക്കുറിച്ചുള്ള സ്റ്റോക്ക്ഹോം സമ്മേളനത്തില്‍ മനുഷ്യ ഇടപെടലുകളും പരിസ്ഥിതിയും സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 1972ല്‍ യുഎന്‍ പൊതുസഭ ലോക പരിസ്ഥിതി ദിനം
ആചരിക്കാന്‍ തീരുമാനിച്ചു. ഇതു കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആദ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്. ‘ഒരു ഭൂമി മാത്രം’ എന്നതായിരുന്നു അന്നത്തെ വിഷയം. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 1974 മുതല്‍ വര്‍ഷം തോറും ആഘോഷങ്ങള്‍ നടന്നിരുന്നു. ഈ ഭൂമി വരും തലമുറകള്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ ചര്‍ച്ച ചെയ്യുകയും നടപ്പാക്കുകയുമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം.
സ്റ്റോക്ക് ഹോം കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം അന്‍പതാം വാര്‍ഷികമായിട്ടാണ് ലോകത്താകമാനം ആചരിക്കുന്നത്.
‘ഒരേയൊരു ഭൂമി’ എന്ന 50 വര്‍ഷത്തിനുമുമ്പ് മുന്നോട്ടുവെച്ച മുദ്രാവാക്യം വീണ്ടും ഏറ്റെടുത്തുകൊണ്ടാണ് ഈ വര്‍ഷവും പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. ‘പ്രകൃതിയോടിണങ്ങി സുസ്ഥിരമായി എങ്ങനെ ഒരു ജീവിതം കെട്ടിപ്പടുക്കാം’ എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ കാതലായ ആലോചനാ വിഷയം.
പ്രകൃതിയുടെ ക്ഷയത്തിന് വലിയതോതില്‍ കാരണമാകുന്നതാണ് മലിനീകരണം. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ഇതുതന്നെ. മാലിന്യങ്ങളുടെ അശാസ്ത്രീയമായ സംസ്കരണം മണ്ണ്, ജലം, വായു എന്നിവയെ വളരെ ദോഷകരമായി ബാധിക്കുന്നു.
മാലിന്യം തിരിച്ചറിയാം, നല്ല നാളേക്കു വേണ്ടി
അനുദിനം വര്‍ധിച്ചുവരുന്ന മാലിന്യപ്രശ്നം കൈകാര്യം ചെയ്യാനാവാതെ സമൂഹം തരിച്ചുനില്ക്കുന്നതാണ് നാം ഇന്ന് കാണുന്നത്. മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ധാരാളം നിയമങ്ങള്‍ നിലവിലുണ്ട്. എന്നിരിക്കിലും അവയൊക്കെ നോക്കുകുത്തിയാവുന്ന കാഴ്ച. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് വസ്തുക്കളെ ജനജീവിതത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടാതെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളാണ് ആലോചിക്കേണ്ടത്. ആ ചുമതല നിര്‍വഹിക്കേണ്ടത് സര്‍ക്കാരുകള്‍ മാത്രമാണ് എന്ന് ചിന്തിച്ചാല്‍, ഒരു സമൂഹം മുഴുവനും ദോഷഫലം അനുഭവിക്കേണ്ടിവരും. ‘അണ്ണാറക്കണ്ണനും തന്നാലായത്’ എന്ന് പറഞ്ഞതുപോലെ ഓരോ പൗരനും അവനവന് സാധ്യമായത് ചെയ്യണം. അതിലൂടെ ഉണ്ടായിവരുന്ന കൂട്ടായ്മ, ഈ പ്രശ്നം പരിഹരിക്കുന്നതിന് ഒരു പരിധിവരെ നമ്മെ സഹായിക്കും.
മാലിന്യപരിഹാരത്തിന് ഇന്ന് ലോകം മുഴുവന്‍ അംഗീകരിച്ച ഒരു സമീപനമാണ് മൂന്ന് ഞ ( ഞലറൗരല, ഞലൗലെ, ഞര്യരഹല) സൂത്രം. അതായത് മൂന്ന് ‘ആര്’ കള്‍ പ്രാവര്‍ത്തികമാക്കുക എന്ന സമീപനം. ഉപയോഗം കുറയ്ക്കുക, പുനരുപയോഗം നടത്തുക, പുനഃചംക്രമണം നടത്തുക എന്നിവയാണ് മൂന്ന് ആര് ഘടനയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് കുറച്ചുകൂടി വിശദമായി പരിശോധിക്കാം.
ഉപയോഗം കുറയ്ക്കുക
ഒഴിവാക്കാന്‍ കഴിയുന്നിടത്തെല്ലാം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുക. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചികൂടി കരുതുകയോ കടയുടമയില്‍ നിന്നും ഒരു തുണിസഞ്ചി ആവശ്യപ്പെടുകയോ ആവാം. ഇത്തരത്തില്‍ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് മാലിന്യ ഉത്പാദനത്തിലും സമാനമായ കുറവ് വരുത്തും.
പുനരുപയോഗം നടത്തുക
ഒരു പ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന രീതി ഉപേക്ഷിച്ചേ മതിയാകൂ. ഉപയോഗിച്ചവ സൂക്ഷിച്ചുവച്ച് വീണ്ടും വീണ്ടും ഉപയോഗിക്കണം. അതുപോലെ തന്നെ ഒരു ഉപയോഗം അവസാനിച്ചാല്‍ അവയെ മറ്റാവശ്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ ശ്രമിക്കണം.
പുനഃചംക്രമണം
ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയുന്ന രീതി ഇന്ന് വ്യാപകമാണ്: ഇത് മാലിന്യങ്ങള്‍ വര്‍ധിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ മണ്ണും വെള്ളവും വായുവും മലിനമാക്കപ്പെടുന്നു. ഇത് ഒഴിവാക്കാന്‍ ഒരു പരിധി വരെ പുനഃചംക്രമണത്തിന് സാധിക്കും. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പരമാവധി ഉപയോഗിച്ചശേഷം അവ പുനഃ ചംക്രമണം ചെയ്യുന്നവര്‍ക്ക് നല്‍കുകയാണ് വേണ്ടത്.
ഒഴിവാക്കല്‍
ലോകം മുഴുവന്‍ അംഗീകരിച്ച ഒരു സമീപനമാണ് 3 ആര് സമ്പ്രദായം. എന്നാല്‍ അത് നാല് ഞ എന്നാക്കി മാറ്റിയാലോ. അതായത് നാലാമത്തെ ‘ആര്’ ആയി തിരസ്കരണം (ഞലഷലര)േ കൂട്ടിച്ചേര്‍ക്കാം. പലപ്പോഴും നമുക്ക് അത്യാവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടാറുണ്ട്. ആഡംബരഭ്രമത്തിന്റെ ഭാഗമായും മറ്റുമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമുക്ക് അത്യാവശ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വേണ്ടെന്ന് തീരുമാനിക്കാനുള്ള ആര്‍ജവം കാണിക്കണം. പ്ലാസ്റ്റിക് കപ്പുകള്‍, പാത്രങ്ങള്‍, ഇലകള്‍, ചെടിച്ചട്ടികള്‍ എന്നിവയൊക്കെ നമുക്ക് പലപ്പോഴും ഒഴിവാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: