Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കലകളുടെ അദ്വൈത സംഗമമായി കാലടിയിലെ നൃത്തോത്സവം

ചെന്നൈയില്‍ നിന്നുള്ള ശ്രീദേവി നൃത്ത്യാലയയുടെ 12 കലാകാരികളാണ് അദ്വൈത ഭൂമിയില്‍ നാട്യ വിസ്മയം തീര്‍ത്തത്. ശ്രീശങ്കരന്റെ ഷണ്‍മത തത്ത്വത്തില്‍ ആറു ഭഗവാന്‍മാരെക്കുറിച്ച് പ്രതിപാദിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി, സൂര്യന്‍, ഗണപതി, ഷണ്മുഖന്‍ എന്നീ ആറ് ആരാധന മൂര്‍ത്തികളും അടിസ്ഥാനപരമായി ഒന്നാണെന്ന അദ്വൈതമന്ത്രമാണ് നൃത്തത്തിന്റെ ഇതിവൃത്തം.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Jun 5, 2022, 06:00 am IST
in Varadyam

നേപ്പാളിന്റെയും മലേഷ്യയുടെയും ബംഗ്ലാദേശിന്റെയും തനത് നൃത്തങ്ങള്‍ക്കൊപ്പം ഭാരതീയ നൃത്തകലകളും സംഗമിച്ച അപൂര്‍വ്വ വേദിയായിരുന്നു കാലടിയില്‍ അഞ്ചുദിവസങ്ങളിലായി അരങ്ങേറിയ രണ്ടാമത് അന്തര്‍ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം. രാഷ്‌ട്രീയപരമായി നേപ്പാളും ബംഗ്ലാദേശുമെല്ലാം വ്യത്യസ്ത രാഷ്‌ട്രങ്ങളാണെങ്കിലും സാംസ്‌കാരികമായി ഒന്നാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്വൈതഭൂമിയിലെ നൃത്ത സംഗീതോത്സവം. ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ഷണ്‍മത തത്ത്വത്തെ ആസ്പദമാക്കിയുള്ള മെഗാ നൃത്തവും, കല നവോത്ഥാനത്തിനും സാമൂഹ്യ പരിവര്‍ത്തനത്തിനുള്ളതുമാണെന്ന സന്ദേശം നല്‍കുന്ന നൃത്തപരിപാടികളും നൃത്തോത്സവത്തിന്റെ വേറിട്ട അനുഭവമായിരുന്നു.  

നേപ്പാളി കലാകാരന്‍ സോജന്‍ രഘുഭാന്‍ഷിയുടെ അഞ്ച് വ്യത്യസ്തമായ നേപ്പാളി നൃത്ത രൂപങ്ങള്‍ അവിടുത്തെ സാംസ്‌കാരിക തനിമ വിളിച്ചോതുന്നതായിരുന്നു. നേപ്പാളിന്റെ തനത് കലകളും നാടോടികലകളുമാണ് സോജന്‍ അവതരിപ്പിച്ചത്. കൃഷ്ണ ചരിത്ര നൃത്തം, തളിക നൃത്തം, ഇന്ദ്രനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നൃത്തം എന്നിവ ശ്രദ്ധേയമായിരുന്നു. നേപ്പാളിന്റെ മൂല്യവും പാരമ്പര്യവും വിളിച്ചോതുന്ന മഞ്ജുശ്രീ നൃത്തമായിരുന്നു മറ്റൊരു പ്രത്യേകത.

മലയ നൃത്തത്തിന്റെ പുതുമകള്‍ മനസ്സിലാക്കുവാനുള്ള അവസരമായിരുന്നു ഇമ്രാന്‍ സയാഫിക് ബിന്‍ മുഹമ്മദ് അഫന്‍ഡി അവതരിപ്പിച്ച മലേഷ്യന്‍ നൃത്തം. രാജസദസ്സില്‍ അവതരിപ്പിച്ചു വന്ന ടെറിനയി നൃത്തം,  ഇപ്പോള്‍ മലേഷ്യയില്‍ പ്രസിദ്ധമായിട്ടുളള സാപ്പിന്‍ നൃത്തം എന്നിവ വേറിട്ട അനുഭവങ്ങളായിരുന്നു.

ബംഗ്ലാദേശില്‍ നിന്നുള്ള നര്‍ത്തകിയും അസിസ്റ്റന്റ് പ്രൊഫസറുമായ തമന്ന റഹ്മാന്‍ മണിപ്പൂരി നൃത്തം അവതരിപ്പിച്ചു. ബംഗ്ലാദേശിലെ ശാസ്ത്രീയ കലകളില്‍ ഒന്നാണ് ഭാരതത്തിന്റെ മണിപ്പൂരി നൃത്തം. മണിപ്പൂരില്‍ നിന്നുള്ള സിനാം ബസു സിങ്ങിന്റെ മണിപ്പൂരി നൃത്തം ശ്രീശങ്കരന്റെ കൃതികളുടെ ആവിഷ്‌കാരം കൊണ്ട് വേറിട്ട് നിന്നു.

ഡിംപിള്‍ സൈക്കിയ ആസാമിന്റെ തനത് നൃത്തമായ സത്രിയ  അവതരിപ്പിച്ചത് ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. കൊല്‍ക്കത്തയില്‍ നിന്നുള്ള സയാനി ചക്രബര്‍ത്തിയുടെ ശിവതാണ്ഡവമായിരുന്നു മറ്റൊരു സവിശേഷത. ദൃതഗതിയിലുള്ള ചലനങ്ങള്‍ ആസ്വാദകരുടെ മനം നിറച്ചു. ഇതിനോടകം യൂട്യൂബില്‍ ഒരു കോടി ആളുകള്‍ കണ്ട ഈ നൃത്തം ആസ്വാദകരെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു. കുച്ചുപ്പുടിയുടെ തനതു പ്രയോക്താവായ പ്രശസ്ത നര്‍ത്തകി റെഡ്ഡി ലക്ഷ്മിയുടെ  അവതരണം ശ്രദ്ധേയമായിരുന്നു. ദുര്‍ഗ്ഗാസ്തുതിയോടെ ആരംഭിച്ച പരിപാടിയില്‍ ശ്രീശങ്കരാചാര്യ കൃതിയുടെ അവതരണവും നടന്നു. പ്രഹ്ലാദ നാടകത്തിലെ നരസിംഹാവതാരമാണ് വേദിയെ സമ്പന്നമാക്കിയത്.

കൊല്‍ക്കത്തയില്‍ നിന്നുള്ള നൃത്യാംഗന്‍ കഥക് കേന്ദ്രത്തിന്റെ ഏഴ് കലാകാരികള്‍ കഥകിലെ ചലനങ്ങളുടെ മാസ്മരികതകൊണ്ട് കാണികളെ വിസ്മയിപ്പിച്ചു. പ്രശസ്ത നര്‍ത്തകി പരാമിത മൈത്രയും സംഘവുമാണ് കഥക് അവതരിപ്പിച്ചത്.  

സന്ധ്യാ മനോജ് അവതരിപ്പിച്ച ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രവും പ്രാര്‍ത്ഥനാ രീതി വിശദമാക്കുന്ന ഒഡിസ്സി നൃത്തവും അരങ്ങേറി. മലേഷ്യയില്‍ ഒഡിസ്സി നൃത്തം പരിശീലിപ്പിക്കുന്ന ചുരുക്കം ചില കലാകാരികളില്‍ ഒരാളാണ് ഇപ്പോള്‍ ബിഗ് ബോസ് എന്ന പരമ്പരയിലൂടെ പ്രശസ്തയായ പറവൂര്‍ സ്വദേശിനി കൂടിയായ സന്ധ്യാ മനോജ്.

പ്രശസ്ത നര്‍ത്തകി സുധാ പീതാംബരന്‍ അവതരിപ്പിച്ച മോഹിനിയാട്ടം, ഇതിവൃത്തത്തിന്റെ പ്രത്യേകത കൊണ്ട് ശ്രദ്ധേയമായി.  ഡോ. സി.പി. ഉണ്ണികൃഷ്ണന്‍ നൃത്തസംവിധാനവും ബാബുരാജ് പെരുമ്പാവൂര്‍ സംഗീതസംവിധാനവും നിര്‍വഹിച്ച ദൈവദശകം ആദ്യമായിട്ടാണ് അദ്വൈതഭൂമിയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് നവോത്ഥാന ആശയങ്ങളുടെ നൃത്താവിഷ്‌കാരം അരങ്ങേറി. കേരളത്തിലാദ്യമായി പണ്ഡിറ്റ് കറുപ്പന്റെ നവോത്ഥാന ആശയങ്ങള്‍ നര്‍ത്തകി രശ്മി നാരായണന്‍ വേദിയില്‍ എത്തിച്ചു. അധഃസ്ഥിതര്‍ക്ക് കൊച്ചി നഗരത്തിലെ റോഡുകളിലൂടെ നടക്കുവാനുള്ള അവകാശം നേടിയെടുത്തത്, കൊച്ചി കായല്‍  സമ്മേളനം, ജാതിക്കുമ്മി എന്നിവ ദൃശ്യവല്‍ക്കരിച്ചു. എകെജിയുടെ പോരാട്ടങ്ങളും മന്നത്ത് പദ്മനാഭന്‍, അയ്യന്‍കാളി എന്നിവരുടെ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നൃത്തവല്‍ക്കരിക്കപെട്ടു.

സാമൂഹിക പ്രശ്‌നമായ മുല്ലപ്പെരിയാറും നാട്യഭാഷയിലൂടെ ശ്രദ്ധേയമായി. മലപ്പുറത്ത് നിന്നുള്ള മഞ്ജു വി. നായരുടെ ചടുലചലനങ്ങളുള്ള  ഭരതനാട്യം അരങ്ങേറി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്റെ നൃത്ത പരിപാടി വേറിട്ട അനുഭവമായി.  

 ‘ബ്രഹ്മാസ്മി’ നൃത്തപരിപാടി ആണ് അരങ്ങേറിയത്. ബ്രഹ്മമാണ്  ശാശ്വതമെന്നും  ജഗത് മിഥ്യയാണെന്നുമുള്ള  ശങ്കര  തത്വമാണ് പ്രത്യേക ശബ്ദവെളിച്ച വിന്യാസത്തിന്റെ സഹായത്തോടുകൂടി വേദിയില്‍ അരങ്ങേറിയത്. മലയാളിയായ  ഷീല  ഉണ്ണികൃഷ്ണന്റെ  നേതൃത്വത്തിലുള്ള  കലാകാരികളാണ് നൃത്തപരിപാടി വേദിയില്‍ എത്തിച്ചത്. കണ്ണൂരില്‍ നിന്നുള്ള ദേവിക സജീവന്റെ  ഭരതനാട്യവും  കാണികള്‍ക്ക്  വിസ്മയമായി.  ദൃതഗതിയിലുള്ള  ചലനവും  അടവുകളുടെ  ശുദ്ധിയും ഇവരുടെ  നൃത്തത്തെ ആകര്‍ഷകമാക്കി.  

യുവ നര്‍ത്തകി പാര്‍വ്വതി മേനോന്റെ കുച്ചിപ്പുടിയും അരങ്ങേറി. സോപാന ലാസ്യം എന്ന വേറിട്ട ആവിഷ്‌കാരം ആസ്വാദകര്‍ക്ക് ദിവ്യാനുഭൂതി നല്‍കി. അനുപമ മേനോനാണ് ഈ നൃത്തം വേദിയിലവതരിപ്പിച്ചത്. ശ്രീശങ്കരാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ വിദ്യാര്‍ഥിനികളുടെ മെഗാ ഗ്രൂപ്പ് ഇനങ്ങളും അരങ്ങേറി.

പ്രൊഫ. പീ.വി. പീതാംബരന്‍, സുധാ പീതാംബരന്‍, കെ. ടി. സലിം, എ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: danceKalady
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Entertainment

പാതിരാത്രി’ റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരേ പോലീസ് പിടിച്ചു; വീഡിയോ വൈറൽ

Kerala

മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി. – നെറ്റ് പരീക്ഷയെഴുതാന്‍ സൗജന്യ പരിശീലനം

Kerala

ഗീതായനം ദേശീയ സെമിനാര്‍ നാളെ കാലടിയില്‍; ആര്‍എസ്എസ് സഹസര്‍കാര്യവാഹ് കൃഷ്ണഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

മതമൗലികവാദത്തോട് സിപിഎമ്മിനും കോണ്‍ഗ്രസിനും മൃദുസമീപനം: കെ സുരേന്ദ്രന്‍,സൂംബ വിവാദത്തില്‍ പ്രതിപക്ഷത്തെ മേജര്‍മാരും ക്യാപ്റ്റന്‍മാരും വായ തുറക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.