ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ക്കും എതിരെ മതനിന് ആരോപിച്ച് ആസൂത്രിത അക്രമം അഴിച്ചുവിട്ടവര്‍ക്ക് ഇളവില്ലെന്ന് പൊലീസ് മേധാവി പ്രശാന്ത് കുമാര്‍. കാൻപൂർ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുമെന്നും ക്രമസമാധാന ചുമതലവഹിക്കുന്ന അഡീഷണൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാര്‍ പറഞ്ഞു.
“കാൻപൂരിലെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ജനങ്ങൾക്ക് ധൈര്യമായി പുറത്തിറങ്ങാം. പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവർക്കുമെതിരായ നടപടികൾ അതിവേഗം പൂർത്തിയാക്കും. അക്രമി സംഘം അനധികൃതമായി താമസിച്ചിരുന്ന സ്ഥലങ്ങളും കണ്ടെത്തി. അവയെല്ലാം ഇടിച്ചു നിരത്തും. സ്വത്തുക്കളും കണ്ടുകെട്ടും.” എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് 36 പേരെയാണ് മൂന്ന് കേസുകളിലായി പിടികൂടിയിട്ടുള്ളത്. കാൻപൂർ യത്തീംഖാന മുതൽ പരേഡ് ക്രോസ് റോഡ് വരെയുള്ള പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായും പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ പറഞ്ഞു.
പ്രവാചക നിന്ദ ആരോപിച്ച് കാണ്‍പൂരില്‍ ഹിന്ദു സ്ഥാപനങ്ങള്‍ തെരഞ്ഞുപിടിച്ച് അക്രമിച്ച പ്രാദേശിക മുസ്ലീം നേതാവായ ഹയത്ത് സഫര്‍ ഹഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലകനൗവിലെ പ്രാന്ത പ്രദേശത്ത് ഒളിവില്‍ താമസിച്ച സ്ഥലത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ നടത്തിയ പ്രകോപനപ്രസംഗമാണ് ആയിരങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ചത്.
മുസ്ലീംലീഗ് സ്ഥാപക നേതാവും ഖിലാഫത്ത് പ്രസ്ഥാനത്തി ഇന്ത്യയിലെ ആചാര്യനുമായിരുന്ന മൊഹമ്മദ് അലി ജൗഗറിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ ദേശീയ ഉപാധ്യക്ഷനാണ് പിടിയിലായിരിക്കുന്ന ഹയത്ത് സഫര്‍ ഹഷ്മി. സിഎഎ പ്രക്ഷോഭ കാലത്തും ഇയാള്‍ കാണ്‍പൂരില്‍ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിരുന്നു.
കാണ്‍പൂര്‍ മാര്‍ക്കറ്റിന് സമീപത്തെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനെത്തിയവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബിജെപി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചായിരുന്നു പ്രകടനം.ബെക്കോന്‍ഗുഞ്ച് മേഖലയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹിന്ദു സ്ഥാപനങ്ങള്‍ നിറഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ അക്രമാസക്തമാകുകയായിരുന്നു. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും 18 പേരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് വ്യക്തമാക്കി. കണ്ടാല്‍ അറിയാവുന്ന നൂറുപേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് അക്രമകാരികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യോഗി നിര്‍ദേശിച്ചിട്ടുണ്ട്. ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് വധഭീഷണികള്‍ ആരംഭിച്ചത്. 34 മിനിറ്റ് നീണ്ട ചര്‍ച്ചയുടെ ഒരു മിനിറ്റ് മാത്രം അടര്‍ത്തിയെടുത്താണ് പ്രകോപനമുണ്ടാക്കുന്ന വീഡിയോ മുഹമ്മദ് സുബൈര്‍ ഉണ്ടാക്കിയത്. ഇത് പോസ്റ്റ് ചെയ്തതോടെ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. നൂപുറിനെ കൊല്ലുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസിന്റെ നടപടിയും അക്രമകാരികളെ പ്രകോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: