ഇടുക്കി : പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിങ് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ നേരത്തെ കുട്ടിയെ പീഡിപ്പിച്ചതായി കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്. നാല് പേര് ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഫോറന്‍സിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ശിവ,സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരേയും കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ ശിവ, സുഗന്ത്, സാമുവല്‍ എന്നിവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ബാക്കിയുള്ളവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മര്‍ദ്ദിച്ചവരും അവര്‍ക്ക് സഹായം നല്കിയവരുമാണ്.
ഞായറാഴ്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പതിനഞ്ചുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ ഇരിക്കുമ്പോള്‍ ആറംഗ സംഘം സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഖജനാപ്പാറയിലെ തോട്ടംതൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: