ന്യൂദല്‍ഹി: കര്‍ണാടകയിലെ കലബുര്‍ഗിയിലുണ്ടായ അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കലബുര്‍ഗി ജില്ലയിലുണ്ടായ അപകടത്തില്‍ ദുഖമുണ്ട്. ഈ ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോടാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്നു രാവിലെ 6.30 ഓടെ ബിദാര്‍ശ്രീരംഗപട്ടണം ഹൈവേയില്‍ കമലാപൂര്‍ താലൂക്കിന്റെ പ്രാന്തപ്രദേശത്ത് ബസിനു തീപിടിച്ച് ഏഴു പേര് മരിച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചതിനാല്‍ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. ബസില്‍ 35ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു, 15 പേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
പ്രാഥമിക അന്വേഷണത്തില്‍ ഏഴ് മുതല്‍ എട്ട് വരെ യാത്രക്കാര്‍ കത്തിനശിച്ച ബസിനുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി കലബുറഗി ജില്ലാ പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: