ചെന്നൈയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി (സിപെറ്റ്) 2022-23 അദ്ധ്യയന വര്‍ഷത്തെ ഇനി പറയുന്ന ഡിപ്ലോമാ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ടെസ്റ്റിന് ഓണ്‍ലൈനായി ജൂണ്‍ 5 വരെ അപേക്ഷകള്‍ സ്വീകരിക്കും. ദേശീയതലത്തില്‍ ജൂണ്‍ 19 ന് ആണ് ടെസ്റ്റ്. ‘സിപെറ്റ് അഡ്മിഷന് ടെസ്റ്റ്-2022’ വിജ്ഞാപനം www.cipet.gov.in ല്‍ ലഭ്യമാണ്.
കോഴ്സുകള്‍: ഡിപ്ലോമ- പ്ലാസ്റ്റിക്സ് മോള്‍ഡ് ടെക്നോളജി (ഡിപിഎംടി), പ്ലാസ്റ്റിക്സ് ടെക്നോളജി (ഡിപിടി), കോഴ്സ് കാലാവധി 3 വര്‍ഷം വീതം. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ- പ്ലാസ്റ്റിക്സ് പ്രോസസിങ് ആന്റ് ടെസ്റ്റിങ് (പിജിഡി-പിപിടി), രണ്ട് വര്‍ഷം, യോഗ്യത-ബിഎസ്സി.
പോസ്റ്റ് ഡിപ്ലോമ- പ്ലാസ്റ്റിക്സ് മോള്‍ഡ് ഡിസൈന്‍ വിത്ത് കാഡ്/കാം (പിഡി-പിഎംഡി), ഒന്നര വര്‍ഷം, യോഗ്യത- ഡിപ്ലോമ(മെക്കാനിക്കല്‍/പ്ലാസ്റ്റിക്സ്/പോളിമെര്‍/ടൂള്‍/ടൂള്‍ ആന്റ് ഡൈമേക്കിങ്/പ്രോഡക്ട് ഇന്‍ഡസ്ട്രിയല്‍/ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയിറിങ്/ടെക്നോളജി)അല്ലെങ്കില്‍ ഡിപിഎംടി/ഡിപിടി/തത്തുല്യം. പ്രായപരിധിയില്ല.
കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മധുര, മൈസൂര്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ 28 സിപെറ്റ് സെന്ററുകളിലാണ് പഠനാവസരം. ഓഗസ്റ്റില്‍ കോഴ്സുകള്‍ ആരംഭിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യമുണ്ട്. പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: