തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകള്‍ക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ശക്തമായ തിരിച്ചടിയാണിത്. പി.ടി. തോമസിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ശക്തമായ സഹതാപതരംഗം അവിടെ പ്രതിഫലിച്ചു. പിടിയെ തൃക്കാക്കരയിലെ ജനങ്ങള്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് മാധഅയമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള മതശക്തികളെ പരസ്യമായി സഹായിച്ചതിലൂടെ മറ്റ് മതവിഭാഗങ്ങളള്‍ക്കിടയില്‍, പ്രത്യേകിച്ച് ഹൈന്ദവ, െ്രെകസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉണ്ടായി. ആ പ്രതിഷേധം യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെടുകയായിരുന്നു. ആലപ്പുഴയിലെ അക്രമങ്ങള്‍ നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവവും വലിയൊരു ധ്രുവീകരണത്തിന് കാരണമായി. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതിരുന്നിട്ടും സില്‍വര്‍ ലൈനിനായി കുറ്രിയിടാന് വീടുകള്‍ കയറിയ സര്‍ക്കാരിനേറ്റ തിരിച്ചടി കൂടിയാണിതെന്നും സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ തവണത്തെ വോട്ടിനോട് അടുത്ത് തന്നെ ബിജെപിക്ക് ഇത്തവണ ലഭിച്ചു. പോളിംഗ് ശതമാനം കുറഞ്ഞതിനാല്‍ കുറച്ച് വോട്ട് കുറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിനുണ്ടായ പരിക്ക് കണക്കിലെടുക്കുകയാണെങ്കില്‍ ബിജെപിക്ക് ഒരു പരിക്കും ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ജോ ജോസഫ് അല്ലായിരുന്നു അവിടെ മത്സരിച്ചത്. മുഖ്യമന്ത്രി നേരിട്ട് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മുഖ്യമന്ത്രിയെ തോല്പിക്കണമെന്ന വികാരമാണ് ജനങ്ങളില്‍ പ്രതിഫലിച്ചത്. യുഡിഎഫ് പരമ്പരാഗത മണ്ഡലമായതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളെല്ലാം അവര്‍ക്ക് ലഭിച്ചു. ഉപതിരഞ്ഞെടുപ്പുകളില്‍ പൊതുവേ മൂന്നാംകക്ഷിക്ക് ജനങ്ങള്‍ ചെറിയ പരിഗണനയേ നല്‍കാറുള്ളൂ. പി.സി. ജോര്‍ജിനെ കൊണ്ടുനടന്നത് തിരിച്ചടിയല്ല. എന്നാല്‍, അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങള്‍ ആ മതവിഭാഗത്തില്‍ ചലനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പിണറായിയെ തോല്‍പ്പിക്കാന്‍ വോട്ട് യുഡിഎഫിന് പോയെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: