കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ലീഡ് ചെയ്യുന്നു. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയതിനേക്കാള്‍ ലീഡ് ഉമ തോമസ് നേടി. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമ തോമസ് ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
മൂന്നാം റൗണ്ട് എണ്ണിയപ്പോള്‍ ഉമയുടെ ലീഡ് പതിനൊന്നായിരം കടന്നു. 11320 വോട്ടുകള്‍ക്കാണ് ഉമ തോമസ് ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തായി ഡോ. ജോ ജോസഫ് രണ്ടാമതും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് മൂന്നാം സ്ഥാനത്തുമാണ്. 2021ല്‍ 14329 വോട്ടുകള്‍ക്കാണ് പി.ടി. തോമസ് വിജയിച്ചത്.
കൊച്ചി കോര്പ്പറേഷന് പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളിലെയാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. തുടക്കത്തില്‍ തന്നെ വ്യക്തമായ മുന്നേറ്റമാണ് ഉമ തോമസ് കാഴ്ചവെച്ചത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണിയത്
ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണിയത്. 10 പോസ്റ്റല്‍ ബാലറ്റുകള്‍ മാത്രമേയുള്ളൂ. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണം. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ആദ്യ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും അവസാന റൗണ്ടില്‍ എട്ട് ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണ് തൃക്കാക്കര നിയോജകമണ്ഡലത്തിലുള്ളത് 10 ല്‍ 3 എണ്ണം ഉമയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: