കോഴിക്കോട് : രാജ്യത്തെ പ്രകൃതി ദുരന്തങ്ങളടക്കമുള്ള വലിയ പ്രശ്നങ്ങള്‍ നേരിടാന്‍ നടത്തിയ ധന ശേഖരണവും നിക്ഷേപങ്ങളുമടങ്ങിയ തുകയാണ് ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട്. സാമൂഹി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് സാധാരണമാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത് അപലപനീയമാണെന്നും പോപ്പുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്.
പ്രകൃതി ദുരന്തങ്ങള്‍ പോലെയുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതിനായി ശേഖരിച്ച ഫണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ 13 വര്‍ഷത്തെ ഇടപാടുകളാണ് ഉണ്ടായിരുന്നത്. ഇത് സാധാരണമാണെന്നും പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചു.
മാതൃകാപരമായ ദുരിതാശ്വാസ – രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് പോപുലര്‍ ഫ്രണ്ട്. ഇഡി പ്രസ്താവിച്ച കണക്കുകള്‍ ഒട്ടും ആശ്ചര്യകരമല്ല. ഓരോ രൂപയുടെ ഇടപാടുകളുടെയും രേഖകള്‍ ആദായ നികുതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 10 വര്‍ഷത്തിലേറെ കാലത്തെ കണക്കുകള്‍ വെച്ച് വിവാദമാക്കാനുള്ള ശ്രമമാണ്.
ജനങ്ങള്‍ പോപുലര്‍ ഫ്രണ്ടിന് സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇപ്പോഴുള്ള തടസ്സങ്ങളെ മറികടക്കാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും പോപുലര്‍ ഫ്രണ്ട് സ്വീകരിക്കും. കുറച്ച് വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടിനെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ്. ഈ നടപടികളുടെ ഭാഗമാണ് ഇഡിയിപ്പോള് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ യജമാനന്മാരുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണ് ഇഡിമാറിയെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: