പാരീസ്: കളിമണ്‍ പ്രതലത്തിലെ ചക്രവര്‍ത്തിയാണ് താനെന്ന് റഫേല്‍ നദാല്‍ തെളിയിച്ചു. ടെന്നീസ് ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചിനെ കീഴടക്കി നദാല്‍ ഫ്രഞ്ച് ഒാപ്പണ്‍ ടെന്നീസിന്റെ സെമിയിലെത്തി (6-2, 4-6, 6-2, 7-6).
ക്വാര്‍ട്ടര്‍ ഫൈനലില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അഞ്ചാം സീഡായ നദാല്‍ വിജയം നേടിയത്. ആദ്യ സെറ്റും മൂന്നാം സെറ്റും നദാല്‍ സ്വന്തമാക്കി. രണ്ടം സെറ്റില്‍ തിരിച്ചടിച്ച ദ്യോകോ, നാലാം സെറ്റില്‍ സമനിലയില്‍ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും ടൈബ്രക്കറില് തകര്‍പ്പന്‍ കൡപുറത്തെടുത്ത നദാല്‍ മത്സരം സ്വന്തമാക്കി.
മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്പാനിഷ് യുവതാരം കാര്‍ലോസ് അല്കാരിസിനെ മറികടന്ന് മൂന്നാം സീഡ് അലക്സാണ്ടര്‍ സവ്രെവ് സെമിയിലെത്തി (6-4, 6-4, 4-6, 7-6). 22-ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിടുന്ന നദാലിന്റെ സെമിയിലെ എതിരാളി സവ്രെവിനെ നേരിടും. ജൂണ്‍ മൂന്നിനാണ് സെമി.
വനിതകളുടെ സെമിയില്‍ ഇറ്റലിയുടെ മാര്‍ട്ടിന ട്രവിസന്‍ യുഎസിന്റെ കൊക്കൊ ഗാഫിനെ നേരിടും. ക്വാര്‍ട്ടറില്‍ കനേഡിയന്‍ താരം ലേല ഫെര്‍ണ്ടാസിനെ തോല്‍പ്പിച്ചാണ് ട്രവിസന്‍ സെമിയില്‍ കടന്നത് (6-2, 6-7, 6-3). ക്വാര്‍ട്ടറില്‍ യുഎസ് സഹതാരം സ്ലൊവെയ്ന്‍ സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തിയാണ് ഗാഫ് സെമിയില്‍ കടന്നത് (7-6, 5-2). ഇരുവരുടെയും ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി പോരാട്ടമാണ്. ജൂണ്‍ രണ്ടിനാണ് മത്സരം.
മറ്റൊരു മത്സരത്തില്‍ റഷ്യന്‍ താരം ഡാറിയ കസാത്കിന സെമിയില്‍ ഫൈനലില്‍ കടന്നു. റഷ്യന്‍ താരമായ വെറോണിക്കാ കുഡെര്‍മെറ്റോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഡാറിയ സെമിയില്‍ കടന്നത്. സ്കോര്‍: 6-4, 7-6. മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോളിഷ് താരം ഇഗ സ്വയാറ്റേക് സെമിയില്‍ കടന്നു. ജെസിക്കാ പെഗ്വൂലയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇഗ സെമിയില്‍ കടന്നത്. സ്കോര്‍: 6-3, 6-2. ഇന്ന് നടക്കുന്ന സെമിയില്‍ ഡാറിയ ഇഗയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: