ന്യൂദല്‍ഹി: ഇന്ത്യയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പറഞ്ഞു. അക്ഷയ് കുമാറിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്റെ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. 2019 ല്‍ അക്ഷയ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിമുഖം ചെയ്തിരുന്നു. പ്രധാനമന്ത്രിയെ അഭിമുഖം ചെയ്യാനായതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹത്തോട് സാധാരണ ചോദ്യങ്ങളാണ് ചോദിച്ചതെന്നും പറഞ്ഞു. ആരോട് സംസാരിച്ചാലും അവരുടെ നിലവാരത്തിലേക്ക് എത്താന്‍ പ്രധാനമന്ത്രിക്ക് സാധിക്കും.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യക്ക് പ്രത്യേക സ്ഥാനമാണ് ലഭിക്കുന്നതെന്നും ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ പ്രയത്നമാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇതിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് മറ്റ് രാജ്യങ്ങളില്‍ വലിയ അംഗീകാരമാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര പരിപാടികളില്‍ ഇന്ത്യന്‍ അഭിനേതാക്കള്‍ക്കും ക്ഷണം ലഭിക്കുന്നു.
നമ്മുടെ പാഠപുസ്തകങ്ങളില്‍ വിരളമായി മാത്രമാണ് ഇന്ത്യ ഭരിച്ച ഭരണാധികാരികളേയും സാംസ്കാരിക നായകന്മാരെക്കുറിച്ചും പ്രതിപാതിക്കുന്നത്. എന്നാല്‍ ഇന്ത്യ കൊള്ളയടിക്കാന്‍ വന്ന അക്രമകാരികളെക്കുറിച്ചാണ് കൂടുതലായും പാഠപുസ്തകങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ചും ഇന്ത്യന്‍ നായകന്മാരെക്കുറിച്ചും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഹിന്ദു ദേശീയതയെന്നാല്‍ സാംസ്കാരിക ദേശീയതയാണെന്നും ഹിന്ദു എന്നത് അര്‍ത്ഥമാക്കുന്നത് ഇന്ത്യന്‍ സംസ്കാരമാണെന്നും ചിത്രത്തിന്റെ സംവിധായകന് ചന്ദ്രപ്രകാശ് ദ്വിവേദി കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: