വരന്തപളളി: തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേ വീണ്ടും വിവാദത്തില്‍.പോലീസ് സ്റ്റേഷനില്‍ നട്ടുച്ചയ്ക്ക് ഇന്സ്പെക്ഷന് പരേഡ് നടത്തിയതാണ് വിവാദത്തിന് കാരണം.കഴിഞ്ഞ 27നാണ് സംഭവം നടന്നത്.ഓഫീസര്‍മാരടക്കം 35 പേരാണ് സ്റ്റേഷനില്‍ ഉളളത് അതില്‍ 16 പേര് ആയിരുന്നു ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്.
പുതുതായി എത്തുന്ന ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പലപ്പോഴും ഡ്യൂട്ടിയിലുളള പോലീസുകാരെ അണിനിരത്തി ഇന്സ്പെക്ഷന് പേരഡ് നടത്താറുണ്ട്.എന്നാല്‍ പോലീസ് മാന്വല്‍ പ്രകാരം ഇന്സ്പെക്ഷന് പേരഡ് നടത്തേണ്ടത് രാവിലെ 7മണിക്കും 8 മണിക്കും ഇടയിലാണ്.
ഇവിടെ എസ്.പി എത്തിയപ്പോള്‍ സമയം ഉച്ചയ്ക്ക് ഒരുമണിയായി.തുടര്‍ന്ന് നല്ല വെയില് സമയത്താണ് പേരഡ് നടന്നത്.പോലീസ് സേന അംഗങ്ങള്‍ പോലീസ് അസോസിയേഷന് ഭാരവാഹികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഭാരവാഹികളും എസ്.പിയുടെ നട്ടുച്ചയ്ക്കത്തെ പരേഡിനെതിരെ പ്രതികരിച്ചില്ല.അസോസിയേഷന് ഭാരവാഹികള്‍ ഉന്നത ഉദ്യോഗസ്ഥനോട് ഇതേപ്പറ്റി സംസാരിക്കാത്തതില്‍ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ട്.തൃശ്ശൂര്‍ പൂരാഘോഷങ്ങള്‍ നടത്തുന്ന തിരക്കിനെ തുടര്‍ന്നാണ് സ്റ്റേഷനിലെ ഇന്സ്പെക്ഷന് പരേഡ് മാറ്റി വെച്ചിരുന്നത്.
എറണാകുളത്ത് ജോലിയില്‍ പ്രവേശിച്ച സമയത്ത് യൂണിഫോം ധര്ിക്കാതെ സ്റ്റേഷനില്‍ എത്തുകയും, സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്ഷന്‍ എടുക്കുകയും ചെയ്തത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: