മംഗലാപുരം: എസ്ഡിപിഐ ബൈക്ക് റാലിക്കിടെ പോലീസിനെ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ ആറുപേര്‍ പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ സഫ്വാന്, അബ്ദുള്‍ സലാം, മുഹമ്മദ് ഹുനൈസ്, മുഹമ്മദ് സഹില്‍, മുഹമ്മദ് ഫലാഹ്, അബ്ദുള്‍ ലത്തീഫ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്.
മേയ് 27 നാണ് കേസിന് ആസ്പദമായ സംഭവം. മംഗലാപുരത്ത് നടന്ന എസ്ഡിപിഐ റാലിക്കായി ബൈക്കില്‍ പോയവര്‍ പോലീസിന് നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എന്നാല്‍ മലയാളത്തിലായിരുന്നു അസഭ്യം. വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളി്ക്കുകയായിരുന്നു. പിടിയിലായവര്‍ കര്ണാടകക്കാര് ആയതിനാല്‍ സംഭവത്തിലെ മലയാളികളുടെ സ്വാധീനം ചികയുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: