എറണാകുളം: തൃക്കാക്കര തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാള്‍ ഡിവൈഎഫ്ഐ മേഖലാ (ലോക്കല്‍) സെക്രട്ടറി എന്ന് സ്ഥിരീകരണം. ഡിവൈഎഫ്ഐ പാമ്പാംകുടി മേഖലാ സെക്രട്ടറി ആല്ബിന് എല്‍ദോയാണ് പിടിക്കപ്പെട്ടത്. തൃക്കാക്കര എളംകുളം സികെസി എല്‍.പി സ്കൂളിലെത്തി പ്രവാസിയുടെ വോട്ട് ചെയ്യാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.
66ാം ബൂത്തിലെ സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരില്‍ വോട്ട് ചെയ്യാനാണ് ഇയാള്‍ എത്തിയത്. എന്നാല്‍ ബൂത്ത് ഏജന്റ് മാര്‍ ഇത് തിരിച്ചറിയുകയും ചെയ്തോടെ പിടിയിലാകുകയായിരുന്നു.
പോലീസ് ഇതിന് സഹായിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കള്ളവോട്ട് പിടിക്കപ്പെട്ടിട്ടും ഇയാളെ പറഞ്ഞയക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് എന്‍ഡിഎ, യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
പാമ്പാംകുടി മേഖലാ സെക്രട്ടറിയായ ഇയാള്‍ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനായി വീടുകയറി പ്രചാരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: