കൊച്ചി: സ്വവര്‍ഗാനുരാഗികളായ ആലുവ സ്വദേശിനി ആദില നസ്രിനും കോഴിക്കോട് താമരശേരി സ്വദേശി ഫാത്തിമ നൂറിനും ഒന്നിച്ച് താമസിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. രക്ഷിതാക്കള്‍ തടസം നില്‍ക്കുകയാണെന്നും ഒന്നിച്ച് താമസിക്കാന്‍ അനുമതി വേണമെന്നും അഭ്യര്‍ഥിച്ച് ആദില നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജീവിത പങ്കാളിയായ ഫാത്തിമയെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് ഇന്നു രാവിലെയാണ് ആദില ഹര്‍ജി നല്‍കിയത്.
ബിരുദം കഴിഞ്ഞ തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും ഹര്‍ജിയില്‍ പറയുന്നു. പങ്കാളിയായ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാട്ടി ആദില പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്നാം കഌസ് മുതല്‍ 12ാം കഌസുവരെ ഇരുവരും സൗദിയിലാണ് പഠിച്ചത്. ഈ സമയത്താണ് സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് ബന്ധുക്കള്‍ അറിഞ്ഞതും തങ്ങളെ അകറ്റാന്‍ ശ്രമം തുടങ്ങിയതെന്നും ആദില പറഞ്ഞു. ആദിലയുടെ കഌസ് മേറ്റാണ് ഫാത്തിമ.
പിന്നീട് നാട്ടില്‍ വന്ന് ബിരുദമെടുത്തു. ഇപ്പോള്‍ ചെന്നൈയില്‍ ജോലിയായിട്ടുണ്ട്. ഒന്നിച്ചു താമസിക്കണമെന്നാണ് ആഗ്രഹം. പക്ഷെ വീട്ടുകാര്‍ എതിര്‍ക്കുകയാണ്. താന്‍ കോഴിക്കോട്ട് എത്തി വനിതകളുടെ ഒരു സംഘടനയില്‍ അഭയം തേടി. അതോടെ വീട്ടുകാര്‍ വന്ന് ഫാത്തിമയെ പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു, പക്ഷെ നടന്നില്ല. തങ്ങള്‍ കൊച്ചിയില്‍ എത്തി. പിന്നീട് ഞാന്‍ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് ഫാത്തിമയുടെ അമ്മ പരാതി നല്കി. തുടര്‍ന്ന് വീട്ടില്‍ എത്തിയ ഫാത്തിമയുടെ ഉമ്മയും ബന്ധുക്കളും ഫാത്തിമയെ ബലമായി പിടിച്ചുകൊണ്ടുപോയി. ആദില പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: