ന്യൂദല്‍ഹി: ദേശീയ പതാകയെ അപമാനിച്ച് ട്വീറ്റ് ചെയ്ത് സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കേസെടുത്ത് വാരണസി കോടതി. അഡ്വ. സൗരഭ് തിവാരിയാണ് രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്ത കമ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.
മെയ് 27ന് വാരണസി കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. സുപ്രീംകോടതിയുടെ മുകളില്‍ ദേശീയ പതാകയ്ക്ക് പകരം ബിജെപിയുടെ പതാക വെച്ചുകൊണ്ട് നടത്തിയ ട്വീറ്റാണ് കേസിന് ആസ്പദമാക്കി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ദേശീയ പൂജ്യതയോടുള്ള അധിക്ഷേപങ്ങള്‍ തടയല്‍ നിയമം 1971 അനുച്ഛേദം 2, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153ബി, 505 എന്നീ അനുച്ഛേദങ്ങള്‍ എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പ് സുപ്രീംകോടതിയുടെ നിറം കാവിയാക്കി, അതില്‍ ബിജെപിയുടെ പതാക വെച്ച് കൊണ്ട് കമ്ര ട്വീറ്റ് ചെയ്തിരുന്നെങ്കിലും അന്ന് കോടതിയുടെ നടപടികളില്‍ നിന്നും കമ്ര രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: