ന്യൂദല്‍ഹി: വ്യോമ, നാവിക സേനകള്‍ക്കായി അസ്ത്ര എംകെ ഒന്ന്, എയര്‍ ടു എയര്‍ മിസൈലുകള്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി കരാര്‍ ഒപ്പിട്ടു. 2971 കോടി രൂപയ്ക്കാണ് കാഴ്ചയുടെ പരിധിക്കും അപ്പുറത്തുള്ള അസ്ത്ര മിസൈലുകളും എയര്‍ ടു എയര്‍ മിസൈലുകളും വാങ്ങുക.
രണ്ടും ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഡിആര്‍ഡിഒ സ്വന്തമായി വികസിപ്പിച്ചവയാണ്. വിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ളതാണ് എയര്‍ ടുഎയര്‍ മിസൈല്‍. സുഖോയ്, തേജസ് മിഗ് വിമാനങ്ങളില്‍ ഇവ രണ്ടും ഘടിപ്പിക്കാം. പുതിയ കരാര്‍ ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് കുതിപ്പ് പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: