തിരുവനന്തപുരം: സിവില്‍ സര്‍വ്വീസസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ കേരളത്തില്‍ നിന്നും ഒന്നാമന്‍ ചങ്ങനാശേരി സ്വദേശി ദിലീപ് കെ. കൈനിക്കര. ദേശീയ തലത്തില്‍ 21ാം റാങ്കാണ് ദിലീപ് നേടിയത്.
കൊറിയയിലെ സാംസങ് കമ്പനിയിലെ ജോലി വേണ്ടെന്ന് വെച്ചാണ് ദിലീപ് കേരളത്തില്‍ സിവില്‍ സര്‍വ്വീസ് മോഹവുമായി മടങ്ങിയെത്തിയത്. പലരും ദിലീപിന്റെ തീരുമാനത്തെ സംശയിച്ചപ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു ദിലീപിന്റെ കൈമുതല്‍. 2018ല്‍ കേരളത്തില്‍ എത്തി പരിശ്രമം തുടങ്ങിയെങ്കിലും മോഹം സഫലമാകാന്‍ 2022 വരെ കാത്തിരിക്കേണ്ടി വന്നു.
ഇത്രയും കാലം വീട്ടുകാരുടെ പിന്തുണയാണ് ദിലീപിന് താങ്ങായത്. മൂന്നാം ശ്രമത്തിലാണ് ഉയര്‍ന്ന റാങ്ക് കിട്ടിയത്. രണ്ടാമത്തെ ശ്രമത്തില്‍ അഭിമുഖം വരെ എത്തിയിരുന്നു. ഇതിനിടെ ഫോറസ്റ്റ് സര്‍വ്വീസ് പരീക്ഷയെഴുതി വിജയിച്ചു. ഇതിന്റെ പരിശീലനത്തിനിടയില്‍ അവധിയെടുത്ത് വീണ്ടും സിവില്‍ സര്‍വ്വീസസ് പഠനം.
ഇക്കുറി അഭിമുഖം വ്യത്യസ്തമായിരുന്നു. കേരളത്തില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ ഇന്‍റര്‍വ്യൂ ബോര്‍ഡ് ദിലീപിനോട് ചോദിച്ചത് കേരളത്തിലെപ്പോലെ പ്രളയം ഉണ്ടായാല്‍ കളക്ടര്‍ പദവിയില്‍ ഇരുന്ന് എന്ത് ചെയ്യും എന്നായിരുന്നു. ഉടനെ ദിലീപിന്റെ സമര്‍ത്ഥമായ മറുപടി വന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും എന്നതായിരുന്നു മറപുടി. ഒപ്പം ഏറെ ദുരിതം അനുഭവിക്കുന്നവരെ കണ്ടെത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ദിലീപ് പറഞ്ഞു. ഈ ഉത്തരം ഇന്‍റര്‍വ്യൂ ബോര്‍ഡിന് ഇഷ്ടമായി എന്നതിന് തെളിവാണ് 21ാം റാങ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: