കൊല്ലം: ലോകം ആദരിക്കുന്ന ഭാരതീയ സംസ്കൃതിയുടെ സംരക്ഷണമാണ് തപസ്യയുടെ ലക്ഷ്യമെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ്. സാംസ്കാരിക നിഷേധങ്ങളുടെ സമകാല സാഹചര്യത്തില്‍ ഭാരതീയ മൂല്യ വിചാരങ്ങളുടെ പ്രചാരകരും സന്ദേശവാഹകരുമായി മാറാന്‍ തപസ്യ പ്രവര്‍ത്തകര്‍ക്ക് കഴിയണം. കരുനാഗപ്പള്ളി കന്നേറ്റി ധന്വന്തരി ആഡിറ്റോറിയത്തില്‍ തപസ്യ ജില്ലാ പഠനശിബിരത്തില്‍ സംഘടന- ചരിത്രവും വികാസവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ബാബു അധ്യക്ഷനായി. തുടര്‍ന്ന് ഭാരതീയ ചരിത്രം- നിരാകരണവും തമസ്കരണവും, കേരളീയ സംസ്കാരം നിഷേധത്തിന്റെ കഠിന വഴികളിലൂടെ എന്നീ വിഷയങ്ങളില്‍ മുരളി പാറപ്പുറം, കെ.വി. രാമാനുജന്‍തമ്പി, മണി കെ. ചെന്താപ്പൂര് എന്നിവര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ ഡോ. കണ്ണന് കന്നേറ്റിയെ ആദരിച്ചു.
മണി കെ. ചെന്താപ്പൂരിന്റെ പൊറുതിപ്പാട്ട് എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് മുരളി പാറപ്പുറത്തിന് നല്കി പ്രൊഫ. പി.ജി. ഹരിദാസ് പ്രകാശനം ചെയ്തു. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി ടി. ശ്രീജിത്ത്, സംസ്ഥാനസമിതി അംഗം ആര്. അജയകുമാര്‍, ജില്ലാ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, സംഘടന സെക്രട്ടറി അനില്‍ കല്ലട, ജോയി ആലപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: