തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള് ഉണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലര്‍ അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതുന്നു. ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാല പരിപാടിയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.
‘വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആര്‍ത്തി പണ്ടാരങ്ങള് ഉണ്ട്. ചിലര്‍ അഴിമതി തങ്ങളുടെ അവകാശമാണെന്ന് കരുതുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണം. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി എടുക്കുമെന്നും ഒരു തരത്തിലുള്ള അഴിമതിയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: