ന്യൂദല്‍ഹി : രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രധാമനമന്ത്രി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി കേന്ദ്രം കൊണ്ടുവന്ന പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളായ 4000ല്‍ അധികം കുട്ടികള്‍ക്കാണ് മോദി നേരിട്ട് കത്തയച്ചത്.
മഹാമാരിയെ തുടര്‍ന്ന് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കൊപ്പം ഈ രാജ്യം മുഴുവന്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി കത്തില്‍ ഉറപ്പ് നല്‍കുന്നുണ്ട്. പിഎം കെയേര്‍സ് ഫോര്‍ ചില്‍ഡ്രണ്‍സ് പദ്ധതി കുട്ടികളുടെ സുവര്‍ണ്ണ ഭാവിക്കായി രാജ്യം സ്വീകരിച്ച നിശ്ചയദാര്‍ഢ്യമുള്ള ചുവടുവയ്‌പ്പാണ്.
ഇത് കൂടാതെ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മഹാമാരിയില്‍ തന്റെ അമ്മയ്‌ക്കുണ്ടായ സമാന അനുഭവത്തെ കുറിച്ചും പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ഒരു ശതാബ്ദത്തിന് മുമ്പ് ലോകം മുഴുവന്‍ ഒരു മഹാമാരിയുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍ തന്റെ അമ്മയ്‌ക്ക് അവരുടെ അമ്മയെ, അതായത് തന്റെ അമ്മൂമ്മയെ നഷ്ടപ്പെട്ടു. അന്ന് അമ്മ വളരെ ചെറുപ്പമായിരുന്നു, അമ്മൂമ്മയുടെ മുഖം പോലും അമ്മയ്‌ക്ക് ഓര്‍മ്മയില്ല. സ്വന്തം അമ്മയുടെ അഭാവത്തില്‍, അമ്മയുടെ വാത്സല്യമില്ലാതെ അവര്‍ എങ്ങനെ വളര്‍ന്നുവെന്ന് സങ്കല്‍പിക്കുക.
അതിനാല്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട നിങ്ങളുടെ മനസ്സിലെ വേദനയും നിങ്ങളുടെ ഹൃദയത്തിലെ സംഘര്‍ഷവും നന്നായി തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അവര്‍ക്കായി കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളെ കുറിച്ചും കത്തില്‍ വിശദീകരിക്കുന്നുണ്ട്. കത്ത് കേന്ദ്ര വനിതാ- ശിശു വികസന മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും എല്ലാ പ്രാദേശിക ഭാഷയിലും പ്രധാനമന്ത്രി കത്ത് എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: