തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ദുര്‍ഗാ വാഹിനി പഥസഞ്ചലനത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് എതിരെ കേസ് എടുത്തത് പോലീസിനു നാണക്കേടാകുന്നു. ആയുധം പ്രദര്‍ശിപ്പിച്ച് പ്രകടനം നടത്തി എന്ന കുറ്റം ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുട്ടിയെ ഉപയോഗിച്ച് നടത്തിയ കൊലവിളി മുദ്രാവാക്യ കേസിന് തുല്യമാക്കാന്‍ വേണ്ടിയാണ് ദുര്‍ഗാവാഹിനിക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന ആരോപണം ശക്തമായിരിക്കെ ആയൂധം പ്രദര്‍ശിപ്പിച്ചുള്ള പരിപാടികളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.
ചെന്നെയില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ സോണിയാ ഗാന്ധി, രാജീവ് ഗാന്ധി, സ്റ്റാലിന്, ചന്ദ്രബാബു എന്നിവര്‍ക്കൊപ്പം പിണറായി വിജയനും ഊരിപ്പിടിച്ച വാളുമായി നില്ക്കുന്ന ചിത്രമാണ് ഇതില്‍ പ്രധാനം. വാള് പിടിച്ചതിന് കേസെടുത്താല്‍ ഇവര്‍ക്കെതിരെയും കേസെടുക്കുമോ എന്ന ട്രാളാണ് നിറയുന്നത്.
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ടിന് വാളുമായി അകമ്പടി സേവിക്കുന്ന രാജാവിന്റെ ചിത്രവും വയറലാണ്. ആയുധം പ്രദര്‍ശിപ്പിക്കുന്നതിന് കെസെടുത്താല്‍ പാര്‍ട്ടി ചിഹ്നം പിടിക്കുന്ന സഖാക്കളും ജയിലിലാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ക്ഷേത്രത്തിലെ വെളിച്ചപ്പാടുമാരും തെങ്ങയിടാന്‍ പോകുന്ന കൊത്തന്മാരും ജാഗ്രത പാലിക്കണമെന്ന കമന്റുകളും ഏറെ. കുറ്റത്തിന് മുന്‍കാല പ്രാബല്യം നല്കിയാല് മുഖ്യമന്ത്രിയുടെ കള്ളുചെത്തുകാരനായിരുന്ന പിതാവിനെതിരെയും കേരള പോലീസ് കേസെടുക്കും എന്ന മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്
ദുര്‍ഗാവാഹിനിക്കാര്‍ക്കെതിരെ എടുത്ത കേസ് വ്യാജമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നിര്‍വ്വാഹ സമിതി കുറ്റപ്പെടുത്തി. സര്‍വ്വായുധധാരിയായ ദുര്‍ഗാദേവിയെ അനുസ്മരിക്കത്തക്കവിധം വാളിന്റെ ഡമ്മി ഉപയോഗിച്ച് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയതായിരുന്നു പഥസഞ്ചലനം.
എണ്‍പതിലധികം വിദേശ രാഷ്ട്രങ്ങളിലും ഭാരതത്തില്‍ എമ്പാടും ഇത്തരം പരിപാടികള്‍ ദുര്‍ഗ്ഗാവാഹിനി പതിറ്റാണ്ടുകളായി സംഘടിപ്പിക്കാറുണ്ട്. പെണ്‍കുട്ടികളെ മറക്കുള്ളില്‍ അടിച്ചമര്‍ത്തി വളര്‍ത്തുന്ന വിഭാഗങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതില്‍ കൂടി ന്യൂനപക്ഷ വോട്ടും കൈയ്യടിയും നേടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ ആയുധം ഉപയോഗിച്ചാണ് പഥസഞ്ചലനം നടത്തിയതെങ്കില്‍ പഥ സഞ്ചലനത്തിന് അകമ്പടി സേവിച്ച കേരളാ പോലീസിന് അന്ന് സ്വമേധയാ കേസ് എടുക്കാമായിരുന്നു.
എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ‘മതേതരത്വം’ കാണിക്കാന്‍ വേണ്ടി എടുത്ത വ്യാജ കേസിനെതിരെ ശക്തമായ നിയമ നടപടികളും സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: