കൊച്ചി: കര്‍ണാടകയില്‍ മതതീവ്ര നിലപാടുകള്‍ എടുക്കുന്ന മുസ്ലീംങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി സിപിഎം. വിഘടനവാദം ഉയര്‍ത്തുന്ന സംഘടനകളെ അടക്കം പങ്കെടുപ്പിച്ച് കൊണ്ട് കണ്‍വന്‍ഷനുകള്‍ നടത്താനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. നാളെ രാവിലെ പത്തിന് മംഗളൂരു കെആര്‍ആര്‍ ടൗണ്‍ ഹാളിലാണ് കണ്വന്ഷന് നടത്തുന്നത്. കേരളത്തില്‍നിന്നുള്ള കെ.ടി.ജലീല്‍ എംഎല്‍എയാണ് പരിപാടിയുടെ ഉദ്ഘാടകന്‍.
പരിപാടിയില്‍ ‘കര്‍ണാടക വര്‍ഗീയതയുടെ പരീക്ഷണശാല, കര്‍ണാടകയിലെ മുസ്ലിംകളുടെ സ്ഥിതിഗതികള്‍’ എന്നീ വിഷയങ്ങളില്‍ അധ്യാപകരും നിരീക്ഷകരും ക്ലാസെടുക്കും. കണ്‍വന്‍ഷനുശേഷം വൈകുന്നേരം ഏഴിന് ദഫ്മുട്ട്, മാപ്പിളപ്പാട്ട്, ഖവ്വാലി തുടങ്ങിയ കലാപരിപാടികളും നടക്കും.
ഡിവൈഎഫ്ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീര്‍ കാട്ടിപ്പള്ളയാണ് കണ്‍വന്‍ഷന്റെ മുഖ്യ സംഘാടകന്‍. ദളിത് സംഘര്‍ഷ സമിതി സംസ്ഥാന പ്രസിഡന്റ് മാവള്ളി ശങ്കര്‍, എഴുത്തുകാരി ഡോ.കെ.ഷെരീഫ, സിപിഎം സംസ്ഥാന സെക്രട്ടറി യു.ബസവരാജു എന്നിവര്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കും. സംസ്ഥാന കമ്മിറ്റി അംഗം സയ്യിദ് മുജീബ് അധ്യക്ഷത വഹിക്കുമെന്ന് കര്‍ണാടകയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: