എറണാകുളം: പിസി ജോര്‍ജിനെതിരെ രംഗത്തുവന്ന ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പാലാ ബിഷപ്പ് ചിവ സത്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അദേഹത്തിനെതിരെ രംഗത്തുവന്നയാളാണ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്. അതിനാല്‍ താങ്കളില്‍ നിന്നും ഈ വാക്കുകള്‍ ഈ സമയത്ത് പുറത്തുവന്നതില്‍ ഞങ്ങള്‍ക്ക് അത്ഭുതമൊന്നുമില്ല. കേരള ക്രിസ്ത്യാനികളുടെ മാര്‍പ്പാപ്പ ചമയാന്‍ വരേണ്ടെന്നും കാസാ പറഞ്ഞു.
ഏതെങ്കിലും ഒരു പൊതുശത്രുവിനെതിരെ എന്നൊക്കെ ക്രിസ്ത്യാനികള്‍ സംഘടിക്കുന്നുവോ അന്നൊക്കെ ഈ അവതാരം രംഗപ്രവേശം ചെയ്യും. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസും ഇതേ ഗണത്തില്പ്പെട്ടായാളാണ്. കേരളത്തിലെ ക്രിസ്ത്യാനികളുടെ മൊത്തം കാര്യം പറയുവാന്‍ മിലിത്തിയോസിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. താങ്കള്‍ പഴയ താങ്കളായിരിക്കും പക്ഷേ വിശ്വാസികള്‍ പഴയ വിശ്വാസികളല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കാസാ പറഞ്ഞു.
പി.സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്പ്യനാകേണ്ടെന്നും ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നുമാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ഓര്‍ത്തഡോക്സ് സഭ തന്നെ രംഗത്തുവന്നു. അത് അദേഹത്തിന്റെ വ്യക്തിപരമായി അഭിപ്രായമാണെന്നും സഭയുടെ അഭിപ്രായമല്ലെന്നും സഭ പുറത്തിറക്കിയ ഒദ്യോഗിക പത്രക്കുറിപ്പില്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ എല്ലാം പൂര്‍ണമായും തള്ളിയാണ് സഭ തന്നെ ഇപ്പോള്‍ രംഗത്തുവന്നത്. മതതീവ്രവാദി ശക്തികളെ വെള്ളപൂശുന്ന നിലപാട് എടുക്കുന്ന തൃശ്ശൂര്‍ ഭദ്രാസനാധിപനെ ഓര്‍ത്തഡോക്സ് സഭ നേരത്തെയും തള്ളി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: