കോട്ടയം: ചിങ്ങവനം-ഏറ്റുമാനൂര്‍ റെയില്‍വേ ഇരട്ടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി ഇന്നലെ തുറന്ന് കൊടുത്തതോടെ ഇന്ന് മുതല്‍ പതിവ് പോലെ ട്രെയിന്‍ ഓടിത്തുടങ്ങും.
പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി കടുത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. ട്രെയിനുകളെല്ലാം ആലപ്പുഴ വഴി തിരിച്ചുവിട്ടിരുന്നു. പതിനെട്ട് ദിവസങ്ങള്‍ നീണ്ട അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കിയാണ് പുതിയപാത കമ്മിഷന് ചെയ്യുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ രണ്ടുമുതല്‍ അഞ്ചുവരെയുള്ള പ്ലാറ്റ്ഫോമുകളാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.
എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ രണ്ടാം പ്ലാറ്റ്ഫോമിലും തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിന്‍ മൂന്നാം പ്ലാറ്റ്ഫോമിലുമാണ് എത്തുന്നത്. കോട്ടയത്ത് യാത്ര അവസാനിക്കുന്ന ട്രെയിനുകള്‍ നാല്, അഞ്ച് എന്നി പ്ലാറ്റ്ഫോമുകള് ഉപയോഗിക്കും. ജൂണില്‍ മുഴുവന്‍ പ്ലാറ്റ്ഫോമുകളും പൂര്‍ണ്ണ സജ്ജമാക്കാനാണ് അധികൃതരുടെ തീരുമാനം. ചിങ്ങവനം-ഏറ്റുമാനൂര്‍ ഇരട്ടപ്പാതയില്‍ അമ്പത് കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാണ് കമ്മിഷന് ഓഫ് റെയില്‍വേ സേഫ്റ്റി നല്കിയിക്കുന്നത്. 16.7 കീലോമാറ്റര്‍ ദൂരമാണ് ചിങ്ങവനം-ഏറ്റുമാനൂര്‍ പാതക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: