കോട്ടയം: പിസി ജോര്‍ജിനെതിരെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ നടത്തിയ പ്രസ്താവന പൂര്‍മമായും തള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭ. പ്രസ്താവന അദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇതു സഭയുടെ നിലപാട് ആയി വ്യാഖ്യാനിക്കരുതെന്നും സഭയുടെ ഔദ്യോഗികമായി പുറത്തിറക്കി പ്രസ്താവനയില്‍ അറിയിച്ചു.
പി.സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാമ്പ്യനാകേണ്ടെന്നും ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നുമാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞത്.
നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് എന്നീ വിഷയങ്ങള്‍ കേരളത്തിലെ ചില കത്തോലിക്ക സഭ നേതാക്കള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ അവരുടെ വ്യക്തി താത്പര്യമാണെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ പറഞ്ഞിരുന്നു. വിശ്വാസികളാണ് സഭാ നേതൃത്വത്തെ തിരുത്തേണ്ടത്. ഭാരതത്തെ മുഴുവനായി കാണുന്ന ആര്‍ക്കും സംഘപരിവാറിനൊപ്പം നില്ക്കാന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ എല്ലാം പൂര്‍ണമായും തള്ളിയാണ് സഭ തന്നെ ഇപ്പോള്‍ രംഗത്തുവന്നത്. മതതീവ്രവാദി ശക്തികളെ വെള്ളപൂശുന്ന നിലപാട് എടുക്കുന്ന തൃശ്ശൂര്‍ ഭദ്രാസനാധിപനെ ഓര്‍ത്തഡോക്സ് സഭ നേരത്തെയും തള്ളി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: