തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജന്മഭൂമിയില്‍നിന്ന് പി. ശ്രീകുമാര്‍ (തിരുവനന്തപുരം), വിനീത വേണാട് (കൊച്ചി) എന്നിവര്‍ വിജയിച്ചു.
സുരേഷ് വെള്ളിമംഗലം (ദേശാഭിമാനി), സി ആര് ശരത് (ന്യൂസ് 18), സാലിഹ് കെ ടി (കൈരളി), ഋതികേഷ് (മനോരമ ന്യൂസ്), ഷജില്‍ കുമാര്‍ (മനോരമ), സിബി ജോണ്‍ തൂവല്‍ (മനോരമ), ബോബി മാത്യു (മനോരമ), സാജു (മനോരമ ന്യൂസ്), ഹാരിസ് (മാധ്യമം), സുരേഷ് ബാബു (മാതൃഭൂമി), ജയപ്രസാദ് (മാതൃഭൂമി), ശശി കെ (ചന്ദ്രിക), സതീഷ് കുമാര്‍ (ഏഷ്യാനെറ്റ്), ജലീല്‍ അരുക്കുറ്റി (സുപ്രഭാതം), മുഹമ്മദ് ഇ പി (സുപ്രഭാതം), രാജേഷ് കെ എസ് (മാതൃഭൂമി ന്യൂസ്), സീമ മോഹന്‍ലാല്‍ (ദീപിക) , മുഹമ്മദ് കാസിം (സിറാജ്), അഞ്ജന ശശി (മാതൃഭൂമി), കെ എ. ബാബു (മാതൃഭൂമി), സാം ചെമ്പകത്തില്‍ (കേരള കൗമുദി), എം ആര് സനോജ് കുമാര്‍ (മീഡിയ വണ്‍), ജിഷ സി (ദേശാഭിമാനി), ജോയ് നായര്‍ (ന്യൂസ് 18), കെ ബി ലിബീഷ് (ജയ് ഹിന്ദ്) രാജേഷ് കുമാര്‍ സി (മാതൃഭൂമി), ദീലീപ് കുമാര്‍ (മംഗളം), ബീനാ റാണി (ജനം) എന്നിവരാണ് ജയിച്ച മറ്റുള്ളവര്‍.
അനുശ്രീ വി കെ (ദേശാഭിമാനി), ജഷീന എം (ദേശാഭിമാനി), ജൂലി.കെ. പി (ദേശാഭിമാനി), കൃപ പി എം (മീഡിയ വണ്‍), റസിയ പി ആര് (ജനയുഗം), ഷീബ ഷണ്മുഖം (മാധ്യമം) എന്നിവര്‍ വനിതാ സംവരണത്തില്‍ ജയിച്ചു.
പ്രസിഡന്റായി എം വി വിനീതയും (വീക്ഷണം) ജനറല്‍ സെക്രട്ടറിയായി കിരണ്‍ ബാബുവും (ന്യൂസ് 18) നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: