തൊടുപുഴയില്‍ ആദ്യമായി എത്തിയ താരനിശ കാണാന്‍ സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് ജനങ്ങള്‍ വേദിയിലേക്ക് ഒഴുകിയെത്തി. കലയുടെ കളിയാട്ട വേദിയില്‍ ഇഷ്ടതാരങ്ങള്‍ അണിനിരന്നതോടെ
അവാര്‍ഡ് നിശയ്‌ക്ക് തുടക്കമായി. ശക്തമായ മഴയാണ് പരിപാടി തുടങ്ങുന്നതിനു മുമ്പ് പെയ്തിറങ്ങിയത്. എന്നാല്‍ കനത്ത മഴയെ അവഗണിച്ചും ആയിരങ്ങളാണ് ജോഷ് പവലിയനിലേക്ക് ഒഴുകിയെത്തിയത്. ഉദ്ഘാടന ചടങ്ങിന് ശേഷം ജിന്‍സ് ഗോപിനാഥിന്റെ സംഗീതത്തോടെയാണ് കലാ പരിപാടികള്‍ ആരംഭിച്ചത്. ദൃശ്യവര്‍ണങ്ങള്‍ വാരി വിതറിയ അന്തരീക്ഷത്തില്‍ നടന്ന ടെലിവിഷന്‍ അവാര്‍ഡ് നിശ തൊടുപുഴയുടെ താരോത്സവമായി. വീട്ടിലെ സ്വീകരണ മുറിയില്‍ കണ്ട് പരിചയിച്ച അഭിനേതാക്കളെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ പലരുടെയും മുഖത്ത് അത്ഭുതം.
ആരവമുയര്‍ത്തുന്ന ജനങ്ങള്‍ക്ക് നടുവില്‍ നിന്ന് ഓരോ അവാര്‍ഡുകളും സ്വീകരിക്കുമ്പോള്‍ അത് തങ്ങളുടെ അഭിനയ ജീവിതത്തിന് സമൂഹം നല്‍കുന്ന പിന്തുണയും, അംഗീകരാവുമായിട്ടാണ് അവാര്‍ഡ് ജേതാക്കള്‍ കണ്ടത്. നിറത്ത മനസോടെ ഉയര്‍ന്ന കൈയടിയോടെ ഒന്നിന് പിറകെ ഒന്നായി അവാര്‍ഡുകള്‍ സ്വീകരിക്കുമ്പോള്‍ അഥിത്യമരുളിയ ജന്മഭൂമിക്കും അത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷങ്ങളായി. കലയുടെ ചുവടുകളും സംഗീതവും തിമിര്‍ത്താടിയ വേദി കാണികളുടെ മനസ് നിറച്ചു. നിറഞ്ഞ സദസിലെ ജനസാന്നിധ്യം വേദിയില്‍ കലയുടെ മാമാങ്കം തീര്‍ത്തവര്‍ക്ക് കൂടുതല്‍ ആവേശമായി.
മുഖ്യാതിഥി ചലച്ചിത്ര താരം ഉണ്ണി മുകുന്ദന്റെ സാന്നിധ്യത്തില്‍ മികച്ച ടിവി താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജനപ്രിയ ടെലിവിഷന്‍ സീരിയലുകള്‍ക്കുള്ള പുരസ്‌കാരങ്ങളുമായി ‘-‘ദൃശ്യം 2022’ ജോഷ് പവലിയന്‍ ഓഡിറ്റോറിയത്തില്‍ ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു.
മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍,തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍. രാജു, വാര്‍ഡ് കൗണ്‍സിലര്‍ റെയ്സമ്മ സാബു,സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. ബിജു, ജനറല്‍ കണ്‍വീനര്‍ എസ്. പദ്മഭൂഷണ്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സംവിധായകന്‍ വിഷ്ണുമോഹന്‍, പ്രിയ താരങ്ങളായ കോട്ടയം നസീര്‍, നിതാ പിള്ള, ജനപ്രിയ പരമ്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധി പേര്‍ സദസിന് മാറ്റുകൂട്ടി. കോട്ടയം നസീറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കോമഡി ഷോ പുരസ്‌കാര നിശയുടെ പ്രത്യേക ആകര്‍ഷണമായി. എന്നിവരുടെ സാന്നിധ്യവും ടെലിവിഷന്‍ താരങ്ങളുടെ നൃത്ത വിസ്മയങ്ങളും കോമഡി സ്‌കിറ്റുകളും സദസിനെ ഇളക്കിമറിച്ചു.
സംവിധായകന്‍ – മനോജ് ശ്രീലകം (മിസിസ് ഹിറ്റ്‌ലര്‍),നടന്‍ -രാജീവ് പരമേശ്വരന്‍ (സ്വാന്തനം), നടി-അമല ഗിരീശന്‍(ചെമ്പരത്തി),തിരക്കഥ -ജെ.പള്ളാശ്ശേരി(സ്വാന്തനം) , സ്വഭാവ നടന്‍-കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി-രഞ്ജുഷ മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി-വിപിന്‍ ജോസ് – അന്‍ഷിത(കൂടെവിടെ, ഏഷ്യാനെറ്റ്), ,ഹാസ്യ നടന്‍-അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി-ശ്രുതി രജനീകാന്ത് (ചക്കപ്പഴം,ഫഌവഴ്‌സ്), ബാലതാരം- കണ്ണന്‍(ചക്കപ്പഴം,ഫഌവഴ്‌സ്) ),പ്രത്യേക ജൂറി പരാമര്‍ശം- ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ). മികച്ച സീരിയല്‍- ഗുരുദാസ് ഷേണായ് (കുടുംബവിളക്ക്, രണ്ടാമത്തെ സീരിയല്‍ ( മഞ്ഞില്‍ വിരിഞ്ഞ പൂവ്), കോമഡി- ഉരുളക്ക് ഉപ്പേരി ടീം എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: