ഹൈദരാബാദ്: കെ.ജി.എഫ് സിനിമയിലെ റോക്കി ഭായിയെ അനുകരിച്ച് ഒറ്റ ഇരിപ്പിന് ഒരു പാക്കറ്റ് സിഗരറ്റ് വലിച്ച പതിനഞ്ചുകാരന് ആശുപത്രിയില്‍.കടുത്ത ചുമയും, തലവേദനയും, തൊണ്ട വേദനയുമായി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.വിദ്ഗധ പരിശോധനയില്‍ ശ്വാസകോശത്തിലും. കൈകളിലും സിഗരറ്റ് കറ കണ്ടു.കുട്ടി യഷ് അവതരിപ്പിച്ച കെ.ജിഎഫിലെ റോക്കി ഭായ് എന്ന കഥാപാത്രത്തിന്റെ കടുത്ത ആരാധനകാനായിരുന്നു.
കെ.ജി.എഫ്2 കുട്ടി രണ്ട് ദിവസത്തിനിടെ മൂന്ന് പ്രാവശ്യം കണ്ടു.തുടര്‍ന്ന് ആവേശ ഭരിതനായി റോക്കി ഭായിയെപ്പോലെ ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങി വലിക്കുകയായിരുന്നു.എന്നാല്‍ ഇത് കുട്ടിയുടെ അച്ഛനും അമ്മയും അറിഞ്ഞില്ല.മകന് ആദ്യമായിട്ടാണ് സിഗരറ്റ് വലിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.ചികിത്സയ്ക്ക് ശേഷം കൗണ്‍സിലിങ്ങ് കൂടി നടത്തികിയിട്ടാണ് കുട്ടിയ വീട്ടിലേക്ക് അയച്ചത്.
ഇത്തരം കഥാപാത്രങ്ങള്‍ കൗമാരക്കാരെ വലിയ തോതില്‍ ആകര്‍ഷിക്കുമെന്നും, അതുകൊണ്ട് പുകവലിയും, പുകയില്‍ ചവയ്ക്കുന്നതും മദ്യപാനവുമെല്ലാം സിനിമകളില്‍ മഹത്വവല്ക്കരിക്കാതിരിക്കാനുളള ധാര്‍മിക ഉത്തരവാദിത്വം ചലചിത്ര പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ രോഹിത് റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: