മാംഗ്ലൂരു: കര്‍ണ്ണാടകയിലെ മാംഗ്ലൂരുവില്‍ ശിവക്ഷേത്രം തകര്‍ത്താണ് ജുമമസ്ജിദ് പണിതതെന്ന ആര്‍എസ്എസ് ആരോപണത്തിനെതിരെ തുറന്ന ഭീഷണിയുമായി എസ് ഡിപി ഐ. ഒരു പിടി മണ്ണുപോലും വിട്ടുതരില്ലെന്ന താക്കീതോടെ തുറന്ന വെല്ലുവിളിയാണ് എസ് ഡിപി ഐ നടത്തിയിരിക്കുന്നത്.
മാംഗ്ലൂരിലെ മലാലിയിലെ ജുമാ മസ്ജിദ് പുതുക്കിപ്പണിയുമ്പോഴാണ് പഴയ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ടൈംസ് നൗ ചാനലില്‍ സംസാരിക്കുമ്പോഴാണ് എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് ഒരു പിടി മണ്ണുപോലും വിട്ടുതരില്ലെന്ന തുറന്ന ഭീഷണി മുഴക്കിയത്.
ടൈംസ് നൗ ചാനലില്‍ എസ് ഡിപി ഐ കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ മജീദ് നടത്തുന്ന വെല്ലുവിളി കാണാം:
മസ് ജിദ് നില്‍ക്കുന്ന സ്ഥലത്ത് നിന്നും ഒരു പിടി മണ്ണ് എടുക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ദക്ഷിണ കര്‍ണ്ണാടകത്തിലെ ആര്‍എസ്എസോ മറ്റ് ഹിന്ദു സംഘടനകളോ മുന്നോട്ടുവരട്ടെയെന്നും അബ്ദുള്‍ മജീദ് വെല്ലുവിളിക്കുന്നു. മസ്ജിദ് നിലകൊള്ളുന്ന ഭൂമിയില്‍ ഏതൊക്കെ ഹിന്ദു വിഗ്രഹങ്ങളാണുള്ളതെന്ന് അറിയാന്‍ കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്ത് താംബൂല പ്രശ്നം നടത്തിയിരുന്നു. ഏതൊക്കെ വിഗ്രഹങ്ങളാണുള്ളതെന്ന് പ്രവചിക്കാന്‍ താംബൂല പ്രശ്നത്തിന് കഴിയുമെന്ന വിശ്വാസത്തിലാണ് അത് നടത്തിയത്. ഇതിന് ശേഷമാണ് ഈ പ്രദേശത്ത് ശിവക്ഷേത്രമാണ് ഉണ്ടായിരുന്നതെന്ന് ഹിന്ദു ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. ഇതേ തുടര്‍ന്ന് മാംഗ്ലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പഴയ ഭൂരേഖകള്‍ പരിശോധിച്ചുവരികയാണെന്ന് ദക്ഷിണ്‍ കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ രാജേന്ദ്ര കെ.വി. പറഞ്ഞു. വഖഫ് ബോര്‍ഡില്‍ നിന്നും മറ്റ് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നും റിപ്പോര്‍ട്ടുകളെടുത്ത ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് രാജേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: