കൊച്ചി: ത്യക്കാക്കര ഉപതിരഞ്ഞെടുപ്പ് ഒരു മാസത്തോളം നീണ്ടു നിന്ന പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. ബി ജെ പി സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണനായി കേന്ദ്ര സഹമന്ത്രി വി.മുരളീധരനും, മുൻ എം.പി.സുരേഷ് ഗോപിയും ഇന്ന് പ്രാചാരണ രംഗത്ത് ശക്തമാണ്.
വൈകുന്നേരത്തോടെ പി.സി ജോർജ് നയിക്കുന്ന റോഡ് ഷോ തൃക്കാക്കരയെ ഇളക്കി മറിക്കും. കെ. സുരേന്ദ്രനും, പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും മണ്ഡലത്തിൽ സജീവമാണ്. ജോ ജോസഫിനായി, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ എന്നീ നേതാക്കളും വി. ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, വി.എൻ വാസവൻ, ആൻ്റണി രാജു എന്നിവരുൾപ്പടെയുള്ള മന്ത്രിമാരും ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകുന്നുണ്ട്.
ഭാര്യ ഉമ തോമസ് പി.ടി തോമസിന് പകരത്തിന് എത്തുമ്പോൾ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്, വികസനത്തിന്റെ പേര് പറഞ്ഞ് തുടങ്ങിയ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫ് വ്യാജ വീഡിയോ വിവാദത്തിൽ എത്തി നിൽക്കുകയാണ്. മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 3നാണ് വോട്ടെണ്ണൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: