കൊച്ചി: താനും കുടുംബവും ഒളിവില്‍ പോയതല്ലെന്ന് കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്കര്‍. റാലിക്കു ശേഷം കുടുംബത്തോടെ ടൂര്‍ പോയതാണ്. അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരിച്ചെത്തിയതെന്നും അഷ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം ഇയാളെ ആലപ്പുഴ പോലീസിന് കൈമാറി. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടില്‍ പോലീസെത്തിയാണ് പിതാവ് അഷ്കറിനെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവം വിവാദമായതിനു പിന്നാലെ ഇവര്‍ വീട് പൂട്ടി മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പലതവണ അന്വേഷിച്ചെത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകുമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചിരുന്നു. പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്.
അഷ്കറിന്റെ ചിത്രം പുറത്തുവിട്ടതിന് സൈബര്‍ ആക്രമണം നേരിട്ട മാധ്യമ പ്രവര്‍ത്തക പോപ്പുലര്‍ ഫ്രണ്ടിനെതിരെ രംഗത്തുവന്നു. റിപ്പോര്‍ട്ടിംഗിനിടെ കുട്ടിയുടെ പിതാവിന്റെ തൊഴില്‍ പരാമര്‍ശിച്ചതും പോപ്പുലര്‍ ഫ്രണ്ട് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്. തന്റെ പിതാവ് ചെത്തുകാരന് ആയിരുന്നുവെന്നും അത് പറയാന്‍ അഭിമാനമേയുള്ളുവെന്നും ആരേയും തൊഴില്‍ പറഞ്ഞ് അധിഷേപിച്ചിട്ടില്ലെന്നും ശരണ്യ പറഞ്ഞു. തൊഴില്‍ എന്തെന്നല്ല ചെയ്യുന്ന പ്രവൃത്തി എന്തെന്നാണ് വിലയിരുത്തേണ്ടത്. തോന്ന്യവാസം ആണ് കാണിക്കുന്നതെങ്കില്‍ ഇനി അത് ഏത് കേമന്‍ ആണെങ്കിലും പറയുക തന്നെ ചെയ്യുമെന്നും ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: