ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ(59) ആത്മഹത്യ ചെയ്തു.വീടിന് സമീപത്തെ വെളള ടാങ്കില്‍ കയറി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. ആളുകള്‍ നോക്കിനില്ക്കുമ്പോഴാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത് .കൊച്ചുമകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് മരുമകള്‍ മൂന്ന് ദിവസം മുമ്പ് പരാതി കൊടുത്തിരുന്നു.ഇതില്‍ ബഹുഗുണയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്എടുത്തിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് 112 എന്ന അടിയന്തിര നമ്പറില്‍ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു.പോലീസ് എത്തിയപ്പോഴ്ക്കും അദ്ദേഹം ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും അ്ദ്ദേഹം വെടിവെക്കുകയായിരുന്നു.2004-05 കാലയളവില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അദ്ദേഹം എന്‍.ഡി തിവാരി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു.
കൊച്ചുമകളെ പീഡിപ്പിച്ചു എന്ന കേസിന് പുറമെ അയല്‍വാസിയായ സ്്ത്രീയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് മറ്റൊരു കേസ് കൂടി ഇയാളുടെ പേരില്‍ ഉണ്ട്.എന്നാല്‍ രാജേന്ദ്ര ബഹുഗുണയുടെ മരണത്തില്‍ മകന് അജയ് ബഹുഗുണ നല്കിയ പരാതിയില്‍ മരുമകള്‍ക്കും, പ്ിതാവിനും എതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.അദ്ദേഹത്തിനെതിരെ പരാതി നല്കിയ അയല്‍വാസിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.കൊച്ചുമകളെ പീഡിപ്പിച്ചു എന്ന കേസില്‍ അദ്ദേഹം വളരെ നിരാശയിലും, വിഷാദത്തിനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: