Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യാസിന്‍ മാലിക്കിനെ ന്യായീകരിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന; തിരിച്ചടിച്ച് ഇന്ത്യ; ‘ന്യായീകരിക്കാന്‍ നില്‍ക്കണ്ട’

57 അംഗ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍. 1969 ല്‍ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം സൗദി തലസ്ഥാനമായ ജിദ്ദയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 10:14 am IST
in India

ന്യൂദല്‍ഹി: യാസിന്‍ മാലിക്കിനെ തീവ്രവാദ ഫണ്ടിംഗ് കേസില്‍ ശിക്ഷിച്ചതിനെ വിമര്‍ശിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസിക്ക് മറുപുടിയുമായി ഇന്ത്യ. യാസിന്‍ മാലിക്കിനെ ന്യായീകരിക്കേണ്ട ആവശ്യമില്ലെന്നും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യാസിന്‍ മാലിക്കിനെ കോടതി ശിക്ഷിച്ചിരിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.  

തീവ്രവാദത്തിനെതിരെ ലോകം സന്ധഝിയല്ലാതെ പാരടുമ്പോള്‍ ഒഐസി ഒരിക്കലും ഈ വിപത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കരുത്. സംഘടന തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുള്ളതാണ്. മാലിക്കിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണെന്നും വിദേശകാര്യ വക്താവ് അരിന്ദാം ബാഗ്ഛി വ്യാക്തമാക്കി.  

57 അംഗ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ഒര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍. 1969 ല്‍ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം സൗദി തലസ്ഥാനമായ ജിദ്ദയാണ്. കഴിഞ്ഞ ദിവസം കൂടിയ ഒഐസി-ഐപിഎച്ച്ആര്‍സി യോഗത്തില്‍ ഇന്ത്യ യാസിന്‍ മാലിക്കിന് ശിക്ഷ വിധിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. യോഗം സംഭവത്തെ അപലപിക്കുകയും ചെയ്തു. ഇതിന് മരുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ.  

ഇന്ത്യയ്‌ക്കെതിരായുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ തീവ്രവാദ സംഘടന നേതാവ്  യാസിന്‍ മാലിക്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. തടവിന് പുറമെ 10,000 രൂപ പിഴയും കോടതി വിധിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിധി പറഞ്ഞത്. താന്‍ ആയുധം വച്ച് കീഴടങ്ങിയിട്ട് ആറു വര്‍ഷമായെന്നും തികഞ്ഞ ഗാന്ധിയനായാണ് ജീവിക്കുന്നതെന്നും യാസിന്‍ മാലിക് കോടതിയെ അറിയിച്ചു.  

എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് ദേശീയ സുരക്ഷാ ഏജന്‍സി കോടതിയില്‍ വാദിച്ചു. മാലിക്കിനെതിരെ മോദി സര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെ ചുമത്തിയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ യാസിന്‍ മാലിക്ക് കുറ്റക്കാരനാണെന്നു മേയ് 19ന് എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് വിധിച്ചിരുന്നു,

കശ്മീരില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനു പണം സ്വരൂപിക്കാന്‍ രാജ്യാന്തരതലത്തിലുള്ള സംവിധാനം മാലിക് ഉണ്ടാക്കിയതായി കോടതി കണ്ടെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ 2017ല്‍ നടന്ന സംഭവത്തിലാണ് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവായ മാലിക് (56) പ്രതിയായത്. 2016 ജൂലൈ എട്ടിന് അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു മാസം തുടര്‍ന്ന പ്രക്ഷോഭത്തില്‍ കശ്മീരില്‍ 85 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യാസിന്‍ മാലിക്കിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെങ്കിലും പിന്നീട് വിട്ടയയച്ചു. 2016ല്‍ സുരക്ഷാസേനയ്‌ക്ക് നേരെ 89 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതിനു പിന്നിലും മാലിക്കിന്റെ ആസൂത്രണം ഉണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 2019ല്‍  മോദി സര്‍ക്കാരാണ് മാലിക്കിനെ അറസ്റ്റ് ചെയ്തത്.

Tags: indiaജമ്മു കശ്മീര്‍ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എമുസ്ലിം സംഘടനകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.