ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹരിയാന മുന്‍മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വര്‍ഷം തടവും, 50 ലക്ഷം രൂപ പിഴയും ചുമത്തി..കേസില്‍ ദല്‍ഹി റോസ് അവന്യൂ കോടതി് ശനിയാഴ്ച്ച ചൗട്ടാലയെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു.87 വയസ്സുളള ചൗട്ടാലക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ഏറ്റവും കുറഞ്ഞ ശിക്ഷയേ നല്കാവു എന്ന് അദ്ദേഹം കോടതിയോട് അഭ്യാര്‍ത്ഥിച്ചു.എന്നാല്‍ ചെയ്ത തെറ്റ് സമൂഹത്തെ ബോധിപ്പിക്കുന്നതിനും, സമൂഹത്തിന് സന്ദേശം നല്‍കുന്നതിനും വേണ്ടിയുമാണ് പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ വാദിച്ചു.
ജയില്‍ ശിക്ഷയ്ക്കൊപ്പം ചൗട്ടാലയുടെ പഞ്ച്കുള, ഗുരുഗ്രം, ഹെയ്ലി റോഡ് അസോള എന്നിവിടങ്ങളിലേ വസ്തുക്കളും കണ്ടുകെട്ടും.1993നും 2006നും ഇടയില്‍ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് 2010 മാര്‍ച്ചില്‍ ചൗട്ടാലക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.2021 ജനുവരിയില്‍ കളളപ്പണം വെളുപ്പിക്കല്‍ കേസും അദ്ദേഹത്തിന്റെ മേല്‍ ചുമത്തി. 2013ല്‍ അധ്യാപക നിയമനത്തില്‍ അഴിമതി കാണിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഓം പ്രകാശ് ചൗട്ടാലെയും, മകന് അജയ് ചൗട്ടാലെയും പത്ത് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു.2021ലാണ് അദ്ദേഹം ജയില്‍ മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: