കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി കെ-സ്വിഫ്റ്റ് ബസ്. ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നെത്തിയ ബസ് ആണ് കോഴിക്കോട് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ തിരിച്ചിറങ്ങാന്‍ സാധിക്കാത്തവിധം കുടുങ്ങിയത്. ബസ് പുറത്തിറക്കാന്‍ തൂണിന്റെ ചിലഭാഗങ്ങള്‍ പൊളിക്കാനാണ് അധികൃതരുടെ നീക്കം.
യാത്രക്കാരെ ഇറക്കിയ ശേഷം ടെര്‍മിനലില്‍ ബസ് സുരക്ഷിതമായി ഡേരൈവര്‍ പാര്‍ക്ക് ചെയ്തിരുന്നു. ബസിന് ഒരു പരിക്കും പറ്റിയില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഡ്യൂട്ടിക്ക് എത്തിയവരാണ് ബസ് പുറത്തിറക്കാന്‍ സാധിക്കില്ലായെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ബസ് പുറത്തിറക്കുകയാണെങ്കില്‍ ചില്ല് തകരുമെന്ന് ഉറപ്പാണ്. തൂണുകളുടെ വളയം വരുന്ന ഭാഗം തകര്‍ന്ന് ബസിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍.
ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയതോടെ ടെര്‍മിനലിന്റെ നിര്‍മ്മാണ പിഴവിലേക്കാണ് എല്ലാവരും വിരള്‍ ചൂണ്ടുന്നത്. കഷ്ടിച്ച് ഒരു ബസിന് നില്‍ക്കാവുന്ന സ്ഥലം മാത്രമേ സ്ഥാപിച്ചിരിക്കുന്ന തൂണുകള്‍ക്കിടയിലുള്ളു. കേടുപാടുകള്‍ ഇല്ലാത്ത ഒരു തൂണുകള്‍പോലും നിലവില്‍ ഇവിടെയില്ല എന്നതണ് ശ്രദ്ധേയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: