അഹമ്മദാബാദ്: ഗുജറാത്തില്‍ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്തുനിന്ന് കണ്ടെയ്നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്തു നിന്നെത്തിയ കണ്ടെയ്നറില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയത്.
കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത മറ്റ് സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്നും കഴിഞ്ഞ മാസമാണ് 1,300 കോടിയുടെ ഹെറോയിന്‍ പിടികൂടിയത്. കൂടാതെ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: