ലകനൗ: പതിനാറുകാരനായ ഹിന്ദു ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റി 30 കാരിയായ മുസ്ലീം യുവതിയുമായി വിവാഹം കഴിപ്പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. യുവാവിനെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി ഇസ്ലാമിലേയ്ക്ക് മതംമാറ്റുകയായിരുന്നു. സംഭവത്തില്‍ യുവതിയേയും ഇവരുടെ മാതാപിതാക്കളേയും മുസ്ലീം മതപണ്ഡിതനേയും പോലീസ് അറസ്റ്റ് ചെയ്തു. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ മുഹമ്മദ് ഹനീഫ് , ഭാര്യ ജമീല ബനോ, ഇവരുടെ മകള്‍ സിമ്രാന്, മതപുരോഹിതനായ തൗഷീദ് എന്നിവരാണ് അറസ്റ്റിലായത്. സിമ്രാന് വിവാഹിതയും രണ്ടു വയസുള്ള കുട്ടിയുടെ മാതാവുമാണ്. രണ്ടു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നാണ് 16 കാരനുമായി ഇവര്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്.
സിമ്രാനുമായുള്ള നിക്കാഹിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ ആണ്‍കുട്ടിയെ ശനിയാഴ്ച മുതല്‍ വീട്ടില്‍ നിന്ന് കാണാനില്ലായിരുന്നു. ഞായറാഴ്ച വീട്ടില്‍ തിരിച്ചെത്തിയ കുട്ടി താന്‍ സിമ്രാന്റെ വീട്ടില്‍ പോയെന്നും അവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം അബോധാവസ്ഥയിലായെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയതിനും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: