ശ്രീനഗര്‍: കശ്മീരി ടെലിവിഷന്‍ താരത്തെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. പ്രമുഖ അഭിനയിത്രിയും ടിക്ടോക്, റീല്‍സ് താരവുമായ അമ്രീന്‍ ഭട്ടാണ് (35) കൊല്ലപ്പെട്ടത്. ബന്ധുവായ പത്തുവയസുകാരന് പരിക്കുകളോടെ ആശുപത്രിയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന അമ്രീന്‍ നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നില്‍ ലഷ്കര്‍ ഇ തൈ്വബയാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തില്‍ മൂന്ന് തീവ്രവാദികള്‍ ആണ് ഉണ്ടായിരുന്നത്.
മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: