ന്യൂദല്‍ഹി: റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് സ്പൈസ്ജെറ്റ് വിമാനങ്ങളുടെ സര്‍വീസ് താറുമാറായി.വിവിധ വിമാനത്താവളങ്ങളിലായി സ്പൈസ് ജെറ്റിന്റെ നിരവധി വിമാനങ്ങള്‍ കുടുങ്ങി കിടക്കുകയും യാത്ര്ക്കാര്‍ ബുദ്ധിമുട്ടുകയും ചെയ്തു.കമ്പ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ചുളള ആക്രമണമാണ് റന്സംവെയര്.
ആക്രമണകാരി ഇരയുടെ ഡാറ്റയും, പ്രധാനപ്പെട്ട ഫയലുകളും ലോക്ക് ചെയ്യുകയോ, എന്‍ക്രിപ്റ്റ് ചെയ്യുകയോ ചെയ്യുന്നു.എന്നാല്‍ തങ്ങളുടെ ഐടി ടീം പ്രശ്ന പരിഹരിച്ചെന്നും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലായിട്ട്ുണ്ടെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടും എണ്‍പത് മിനിറ്റിലധികമായി വിമാനത്തില്‍ തന്നെയാണെന്നും വിമാനം ഇതുവരെ പറന്നിട്ടില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് വിവാദത്തിന് തിരികൊളുത്തി.നാല് മണിക്കൂറായി ഞങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണെന്നും ഭക്ഷണമടക്കം ലഭിക്കുന്നില്ലെന്നും യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പരാതി പറയുന്നുണ്ട്.ഇതിന്റെ വീഡിയോകള്‍ അടക്കം അവര്‍ പോസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: