പാനൂര്‍: സെന്‍ട്രല്‍ എലങ്കോട് ഇരുനിലവീട് കത്തിനശിച്ചു. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.തീ പടര്‍ന്ന സമയം വീടില് വീടിന്റെ ഉടമസ്ഥ അലീമ, മക്കളായ സൗധ, സാജിത, സാജിതയുടെ ഭര്‍ത്താവ് മഹമൂദ് സൗധയുടെ മകന് ജമാല്‍ എന്നിവര്‍ ഉണ്ടായിരുന്നു.ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്.
തീപിടുത്തം കണ്ട് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും വളരെ പണി്പ്പെട്ടാണ് തീ അണച്ചത്.വീട്ടിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പെട്ടെന്ന് തന്നെ എടുത്ത് മാറ്റിയതിനാല്‍ കൂടുതല്‍ ദുരന്തത്തിലേക്ക് പോയില്ല.ഏതാണ്ട് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.പാനൂര്‍ പോലീസും, ഫയര്ഫോഴസ്ും സ്ഥലത്തെത്തി.വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. കെ.പി മോഹനന് ംെ.എല്‍.എ, നഗരസഭ ചെയര്മാന് വി.നാസര്‍ മാസ്റ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: