മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ബഹറിനില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പോലീസ് പിടികൂടി. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ വന്നിറങ്ങിയ ബാലുശ്ശേരി സ്വദേശി അബ്ദു സലാമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ പോലീസ് പരിശോധിക്കവേയാണ് പിടികൂടിയത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവെച്ചും സ്വര്‍ണ്ണം മൂന്ന് ഉരുളകളാക്കി രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലും 2018 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെത്തിയത്.
വിപണിയില്‍ ഒന്നരക്കോടി വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അബ്ദുസലാമിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കരിപ്പൂരിലെത്തിച്ച സ്വര്‍ണ്ണം ടാക്സി വിളിച്ച് തൊണ്ടയാട് എത്തിക്കാനായിരുന്നു നിര്‍ദേശം ലഭിച്ചതെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: