തിരുവനന്തപുരം : ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പിടി മുറുക്കാനൊരുങ്ങി സിബിഐ. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസിലെ മുഖ്യ പ്രതിരകളില് ഒരാളായ സന്തോഷ് ഈപ്പന് നേരത്തെ തന്നെ സിബിഐയുടെ പിടിയിലാണ്.
യുണിടാക് കമ്പനി ഉടമയാണ് സന്തോഷ് ഈപ്പന്. ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മാണ കരാര്‍ നേടിയെടുക്കുന്നതിനായി കോഴ കൊടുത്തെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിന് സിബിഐ നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസിലെ മറ്റ് പ്രതികളായ എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ലൈഫ് മിഷന് പദ്ധതിയിലെ സിബിഐ അന്വേഷണത്തിന് എതിരായാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: