ന്യുദൽഹി : കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 77-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായി വിജയന് ട്വിറ്ററിലൂടെയാണ് മോദി ആശംസ അറിയിച്ചത്.
“കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനുമായി പ്രാർത്ഥിക്കുന്നു”- പ്രധാനമന്ത്രി കുറിച്ചു.
ഹാപ്പി ബര്‍ത്ത്ഡെ കോംമ്രേഡ് എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ട്വീറ്റ്. “പ്രിയപ്പെട്ട സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന് പിറന്നാൾ ആശംസകൾ”-സ്റ്റാലിൻ ട്വിറ്ററിലൂടെ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: