തിരുവനന്തപുരം: ജില്ലയിലെ പള്ളിപ്പുറം സിആര്‍പിഎഫ് അഡീഷണല്‍ ട്രെയിനിംഗ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 589 ജവാന്മാരുടെ പാസിങ് ഔട്ട് പരേഡും സത്യപ്രതിജ്ഞയും നാളെ നടക്കും. ഗ്രൂപ്പ് സെന്റര്‍ പരേഡ് ഗ്രൗണ്ടില്‍ നാളെ രാവിലെ ഏഴ് മണിക്ക് പരേഡ് ആരംഭിക്കും. 2021 ജൂലൈ 28 ന് ആരംഭിച്ച് 44 ആഴ്ച പൂര്‍ത്തിയാക്കിയ പരിശീലന പരിപാടിയില്‍ കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 492 യുവാക്കളും 97 യുവതികളുമാണുള്ളത്.
ആയുധ പരിശീലനം, കായികക്ഷമതാ പരിശീലനം, ഭരണഘടന, സി ആര് പി എഫ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം, ഫയറിംഗ്, ബി ഒ എ സി, വനത്തില്‍ ഒരു മാസത്തെ കഠിന പരിശീലനം എന്നിവയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പരേഡിന് ശേഷം ജവാന്മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കും.
പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മെമന്റോയും പ്രശസ്തി പത്രവും നല്‍കും. സി ആര് പി എഫ് ട്രെയിനിങ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് രാകേഷ് കുമാര്‍ യാദവ് മുഖ്യാതിഥിയാകും.ഗ്രൂപ്പ് സെന്റര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് രാധാകൃഷ്ണന് നായര്‍, കമാന്‍ഡന്റ് രാജ് മുകുട് കര്‍ക്കത്തെ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: