ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരില്‍ അഴിമതിയുടെ കളങ്കം. പഞ്ചാബ് മുഖ്യമന്ത്രി ഭഗ് വന്ത് മാന്‍ അഴിമതിയുടെ പേരില്‍ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിധു മൂസെവാലെയെ 63,323 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിജയ് സിംഗ്ല ആദ്യമായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് മന്ത്രിയായത്.
കരാറുകള്‍ നല്കാന് ഉദ്യോഗസ്ഥരോട് ഒരു ശതമാനം കമ്മീഷന് ആവശ്യപ്പെട്ടു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കാന്‍ തീരുമാനിച്ചത്.
ഇതോടെ അഴിമതിയ്ക്കെതിരായ പോരാട്ടവുമായി രംഗത്തെത്തിയ ആം ആദ്മിക്ക് പഞ്ചാബില്‍ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. അഴിമതി ചെയ്തതായി സിംഗ്ല സമ്മതിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. അഴിമതിയുടെ പേരില്‍ പഞ്ചാബ് പൊലീസ് ആരോഗ്യമന്ത്രിയെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: