ബെംഗളുരു: അമ്പത് അടിയോളം ഉയരമുളള അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞു കയറി സാഹസിക പ്രകടനത്തിന് ശ്രമിച്ച യുവാവ് കാല് വഴുതിവീണ് പരിക്ക്.ഗുരുതരമായി പരിക്കേറ്റ് ഗൗരിബിദനൂര്‍ സ്വദേശിയെ ബെംഗളൂരുവിലെ സ്വകാര്യ ആശപത്രിയില്‍ പ്രവേശിപ്പിച്ചു.ചിക്കബെല്ലാപുര ജില്ലയിലെ ശ്രീനിവാസ സാഗര അണക്കെട്ടിന്റെ ഭിത്തിയിലാണ് യുവാവ് വലിഞ്ഞുകയറാന്‍ ശ്രമിച്ചത്.
അണക്കെട്ടിന്റെ മുകളില്‍ നിന്ന് വെളളം വീഴുന്നതിനിടെ യുവാവ് മുകളിലേക്ക് വലിഞ്ഞു കയറുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.25അടി ഉയരത്തില്‍ എത്തിയപ്പോള്‍ കാല്‍വഴുതി നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു.കൂട്ടുകാരും സന്ദര്‍ശകരും നോക്കിനില്‍ക്കെയാണ് സംഭവം നടന്നത്.അണക്കെട്ടില്‍ കയറെരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് കൊടുത്തിട്ടും അണക്കെട്ടിന്റെ ഭിത്തിയില്‍ വലിഞ്ഞു കയറിയതിന്യുവാവിന്റെ പേരില്‍ പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: