ന്യൂദല്‍ഹി : രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതനായി നടപടി ക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ച് വിലക്കയറ്റത്തെ നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം.
ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായം കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടി സ്വീകരിക്കുക.
കഴിഞ്ഞാഴ്ച കേന്ദ്രം പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോള്‍ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസല്‍ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയില്‍ പെട്രോള്‍ വില ലീറ്ററിന് 9.50 രൂപയും ഡീസല്‍ വില ഏഴു രൂപയും കുറഞ്ഞു. ഇതിന് ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: