ആലപ്പുഴ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ രാഹുലിന്റെ അച്ഛന് ആത്മഹത്യ ചെയ്തു.18ന് രാഹുലിനെ കാണാതായിട്ട് 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരുന്നു.ഇതിന് പിന്നാലെയാണ് അച്ഛന് ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ രാഹുല്‍നിവാസില്‍ എ.ആര് രാജു(55)ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ രാജു മിനിയെ ഫോണില്‍ വിളിച്ച് ആത്മഹത്യയുടെ കാര്യം അറിയിച്ചിരുന്നു. ഉടന്‍ മിനി അയല്‍ക്കാരെ വിവരം അറിയിച്ചെങ്കിലും, അയല്‍ക്കാര്‍ എത്തിയപ്പോഴേക്കും രാജു തൂങ്ങി മരിച്ചിരുന്നു.ഞായറാഴ്ച്ച രാജു ജോലിയ്ക്കായുളള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.
2005 മെയ് 18ന് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാജു-മിനി ദമ്പതികളുടെ മകന് രാഹുലിനെ കാണാതായത്.അന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു രാഹുല്‍.വീടിനടുത്തുളള മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു രാഹുല്‍.ഇതിനിടെ കാണാതാവുകയായിരുന്നു.പിന്നീട് വിവരം ഒന്നുംലഭിച്ചിട്ടില്ല. ആലപ്പുഴ പോലീസും, ക്രൈ ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും രാഹുലെവിടെയെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് രാഹുലിന്റെ മുത്തച്ഛന് 2009ല്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സി.ജെ.എം കോടതി കേസ് സിബിഐയ്ക്ക് വിട്ടു.എന്നാല്‍ ഫലം ഒന്നും ഉണ്ടായില്ല.
രാഹുലിനെ കാണാതവുന്ന സമയത്ത് രാജു വിദേശത്തായിരുന്നു. മകനെ കാണാതായതോടെ രാജു മടങ്ങി വന്നു.പിന്നീട് ഇവര്‍ക്ക് ശിവാനി എന്ന് പേരുളള മകള്‍ കൂടി പിറന്നു.ശാരീരിക അസ്വസ്ഥതകള്‍ കൊണ്ട് ബുദ്ധിമുട്ടിരുന്നു രാജു.മിനി കണ്‍സ്യൂമര്‍ ഫെഡിന്റെ നീതി സ്റ്റോറില്‍ ജീവനക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: